ഇന്ത്യയും ബഹ്‌റൈനും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരത്തിൽ വർധനവ്
ഇന്ത്യയും ബഹ്‌റൈനും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരത്തിൽ വർധനവ് രേഖപ്പെടുത്തി. ഈ വർഷം ജനുവരി മുതൽ ഏപ്രിൽവരെ കാലയളവിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം മൊത്തം 706.68 ദശലക്ഷം ഡോളറിലേയ്ക്കാണ് എത്തിയത്. ബഹ്‌റൈനിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 352.11 ദശലക്ഷം ഡോളറും, ഇറക്കുമതി 354.57 ദശലക്ഷം ഡോളറുമാണ്. ഇന്ത്യയിൽനിന്ന് ബഹ്‌റൈൻ ഇറക്കുമതി ചെയ്യുന്ന 10 ചരക്കുകളിൽ 83 ശതമാനവും അരിയും ഇന്ത്യയിൽനിന്നുള്ള ബഹ്‌റൈൻ ഇറക്കുമതിയുടെ 11 ശതമാനം സ്വർണാഭരണങ്ങളുമാണ്. 26.07 ദശലക്ഷം ഡോളർ മൂല്യമുള്ള 157 കിലോഗ്രാം സ്വർണാഭരണങ്ങളാണ് ഈ വർഷം ഇറക്കുമതി ചെയ്തത്. ബഹ്‌റൈന്റെ ഏറ്റവും മികച്ച 10 വ്യാപാര പങ്കാളികളിലൊന്നാണ് ഇന്ത്യ.
2019ലും 2020ലും വ്യാപാരത്തിൽ ഇടിവുണ്ടായിരുന്നുവെങ്കിലും ഇതു പിന്നീട് വർധിച്ചു. ബഹ്‌റൈനിന്‍റെ ആറാമത്തെ വലിയ ഇറക്കുമതി പങ്കാളിയായ ഇന്ത്യ ഒമ്പതാമത്തെ വലിയ കയറ്റുമതി പങ്കാളിയുമാണ്.
jhgfjgj