ഐ.വൈ.സി.സി ഹമദ് ടൗൺ ഏരിയ - കബീർ മുഹമ്മദ് അനുസ്മരണം സംഘടിപ്പിച്ചു
![ഐ.വൈ.സി.സി ഹമദ് ടൗൺ ഏരിയ - കബീർ മുഹമ്മദ് അനുസ്മരണം സംഘടിപ്പിച്ചു ഐ.വൈ.സി.സി ഹമദ് ടൗൺ ഏരിയ - കബീർ മുഹമ്മദ് അനുസ്മരണം സംഘടിപ്പിച്ചു](https://www.4pmnewsonline.com/admin/post/upload/A_fN3Br6xibv_2024-07-06_1720259580resized_pic.jpg)
മനാമ: ഐ.വൈ.സി.സി ബഹ്‌റൈൻ ഹമദ് ടൗൺ ഏരിയ കമ്മിറ്റി നേതൃത്വത്തിൽ കബീർ മുഹമ്മദ് അനുസ്മരണം സംഘടിപ്പിച്ചു, ഹമദ് ടൗൺ ഏരിയ വൈസ് പ്രസിഡന്റ് ആയിരിക്കെ കഴിഞ്ഞ വർഷമാണ് ഹൃദയഘാതം മൂലം അദ്ദേഹം മരണപെട്ടത്. ജീവകാരുണ്യ സാമൂഹിക സേവന രംഗത്ത് സജീവമായി ഇടപെട്ട അദ്ദേഹം കൊല്ലം ചടയമംഗലം സ്വദേശി ആണ്. ഹമദ് ടൗൺ കെഎംസിസി ഹാളിൽ വെച്ച് നടന്ന അനുസ്മരണ പരിപാടിയിൽ ഐ.വൈ.സി.സി ഹമദ് ടൌൺ ഏരിയ പ്രസിഡന്റ് വിജയൻ ടി.പി യുടെ അധ്യക്ഷത വഹിച്ചു. ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ പ്രസിഡന്റ് ഷിബിൻ തോമസാണ് യോഗം ഉദ്ഘാടനം ചെയ്തത്.
സാമൂഹിക പ്രവർത്തകൻ യു.കെ അനിൽകുമാർ അനുസ്മരണ പ്രഭാഷണം നടത്തി. ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രെഷറർ ബെൻസി ഗനിയുഡ്, ദേശീയ കോർ കമ്മിറ്റി അംഗങ്ങൾ, മുൻ പ്രസിഡന്റ് ജിതിൻ പരിയാരം, കബീർ മുഹമ്മദിന്റെ ഭാര്യ സഹോദരൻ അൻസാരി, ദേശീയ എക്സിക്യൂട്ടീവ് അംഗങ്ങളായ നസീർ പൊന്നാനി, റോയ് മത്തായി, പ്രമീജ് കുമാർ, വിവിധ ഏരിയ ഭാരവാഹികളായ സജിൽ, മണികണ്ഠൻ, നൂർ മുഹമ്മദ് ,ഷാഫി വയനാട്, ഫൈസൽ പട്ടാമ്പി, മുൻ എക്സിക്യൂട്ടീവ് അംഗം അനീഷ് ഭോപ്പാൽ എന്നിവർ കബീർ മുഹമ്മദിനെ അനുസ്മരിച്ചു സംസാരിച്ചു. ഐ.വൈ.സി.സി ഹമദ് ടൌൺ ഏരിയ സെക്രട്ടറി ഹരിശങ്കർ സ്വാഗതം പറഞ്ഞ പരിപാടിയിൽ ഐ.വൈ.സി.സി ഏരിയ ജോയിന്റ് സെക്രട്ടറി ജയരാജ് നന്ദി പറഞ്ഞു.
്ിു്ിു
ോേ്ോ്േ
്ിേിി