നേട്ടം 2024 സംഘടിപ്പിച്ച് വോയ്‌സ് ഓഫ് ആലപ്പി
മനാമ :വിദ്യാഭ്യാസമേഖലയിൽ മികച്ച വിജയം കരസ്ഥമാക്കിയ കുട്ടികളെ വോയ്‌സ് ഓഫ് ആലപ്പി ആദരിച്ചു. ഈ വർഷം എസ്.എസ്, എൽ. സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ വോയ്‌സ് ഓഫ് ആലപ്പി അംഗങ്ങളുടെ കുട്ടികളെയാണ് അവാർഡിന് തെരെഞ്ഞെടുത്തത്. അരവിന്ദ് അനിൽ, അഖിന എസ്, അനുഗ്രഹ അനീഷ് എന്നിവർ എസ്.എസ്, എൽ. സി യ്ക്കും, മാധവ് ജയകുമാർ, ലെയ സുകു, ജീവൻ ബിജു എന്നിവർ പ്ലസ് ടു യിലെയും അവാർഡുകൾക്ക് അർഹരായി.
'നേട്ടം 2024' എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ ബഹ്‌റൈനിലുള്ള കുട്ടികളും നാട്ടിലുള്ള കുട്ടികളുടെ മാതാപിതാക്കളും അവാർഡുകൾ ഏറ്റുവാങ്ങി. ഇന്ത്യൻ പ്രധാനമന്ത്രിയുടെ ദേശീയദുരന്ത നിവാരണ ഗ്രൂപ്പിലെ അംഗവും, ബഹ്‌റൈനിലെ ജീവകാരുണ്യ പ്രവർത്തകനും, വോയ്‌സ് ആലപ്പി അംഗവുമായ ഡോ: അനൂപ് അബ്‌ദുള്ള ചടങ്ങിൽ മുഖ്യാതിഥിയായി. വോയ്‌സ് ഓഫ് ആലപ്പി ജനറൽ സെക്രട്ടറി ധനേഷ് മുരളി സ്വാഗതം പറഞ്ഞ യോഗത്തിൽ പ്രസിഡൻറ് സിബിൻ സലിം അധ്യക്ഷത വഹിച്ചു. രക്ഷാധികാരികളായ ഡോ: പി. വി ചെറിയാൻ, അനിൽ യു. കെ, പ്രോഗ്രാം കോർഡിനേറ്റർ ലിജോ കുര്യാക്കോസ് എന്നിവർ ആശംസൾ നേർന്നു. ട്രഷറർ ഗിരീഷ് കുമാർ നന്ദി അറിയിച്ചു.
sdsdfs
rtyfrty
dgh