മലയാള പഠന കളരിക്ക് തുടക്കം കുറിച്ച് ബഹ്റൈന്‍ സെന്റ് പോള്‍സ് മാര്‍ത്തോമാ യുവജനസഖ്യം


മനാമ: മലയാളഭാഷയുടെ മാധുര്യം നുകര്‍ന്ന് കൊടുക്കുക എന്ന ലക്ഷ്യത്തോടെ ബഹ്റൈന്‍ സെന്റ് പോള്‍സ് മാര്‍ത്തോമാ യുവജനസഖ്യം നടത്തി വരാറുള്ള അവധിക്കാല മലയാള പഠന കളരിയായ അക്ഷരജ്യോതി 2024 നു തുടക്കം കുറിച്ചു. മാതൃമലയാളം എന്ന ചിന്താവിഷയം ആസ്പദമാക്കി ക്രമീകരിച്ചിരിക്കുന്ന പാഠ്യപദ്ധതിയോടൊപ്പം ഗൃഹാതുരത്വം നിറയ്ക്കുന്ന ചെറുഗാനങ്ങള്‍, കഥകള്‍, കടങ്കഥകള്‍, കവിതകള്‍, കളികള്‍ തുടങ്ങിയവയും ഉള്‍പ്പെടുത്തിയിരിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് നടന്ന യോഗത്തില്‍ പ്രസിഡണ്ട് റവ. മാത്യു ചാക്കോ അധ്യക്ഷത വഹിച്ചു. യുവജന സഖ്യം ജോയിന്റെ സെക്രട്ടറിയും അക്ഷര ജ്യോതി കണ്‍വീനറുമായ ഏജി ആനി ഉമ്മൻ സ്വാഗതം പറഞ്ഞു.

കഥാകൃത്ത് അദർശ് മാധവൻകുട്ടി അക്ഷരജ്യോതി 2024ന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രധാന അധ്യാപകന്‍ സാമൂവൽ അനിയൻ തുടര്‍ന്നുള്ള ക്ലാസുകള്‍ക്ക് നേതൃത്വം നല്കുകയും അദ്ദേഹം എഴുതി ചിട്ടപ്പെടുത്തിയ തീസോങ്ങ് അലപിക്കുകയും ചെയ്തു. യുവജന സഖ്യം സെക്രട്ടറി ജെഫിൻ സാനി അലക്സ് നന്ദി രേഖപ്പെടുത്തി. ഏജി ആനി ഉമ്മൻ,ജെഫിൻ ഡാനി അല്കസ് എന്നിവരാണ് പരിപാടിയുടെ കൺവീനർമാർ. എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 11 മണി മുതല്‍ 1 മണി വരെ അക്ഷരജ്യോതി പ്രവർത്തിക്കുന്നത്.

article-image

adsfsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed