ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളം വഴി മയക്കുമരുന്ന് കടത്താൻ ശ്രമിച്ച യുവാവും യുവതിയും അറസ്റ്റിൽ
മനാമ: ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളം വഴി മയക്കുമരുന്ന് കടത്താൻ ശ്രമിച്ച യുവാവും യുവതിയും അറസ്റ്റിൽ. 24ഉം 33ഉം വയസ്സുള്ളവരാണ് പിടിയിലായത്. ഏകദേശം 39,000 ദീനാർ വിലമതിക്കുന്ന ഒന്നര കിലോ മയക്കുമരുന്നാണ് ഇവരുടെ പക്കൽ ഉണ്ടായിരുന്നത്.
പരിശോധനയിൽ സംശയം തോന്നിയ കസ്റ്റംസ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
xzcc