വോയ്സ് ഓഫ് ട്രിവാൻഡ്രം ഭാരവാഹികളെ തെരഞ്ഞെടുത്തു
മനാമ: വോയ്സ് ഓഫ് ട്രിവാൻഡ്രം 2024−26 കാലയളവിലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. വോയ്സ് ഓഫ് ട്രിവാൻഡ്രം പ്രസിഡന്‍റ് സിബി കെ. തോമസ് അധ്യക്ഷത വഹിച്ച യോഗത്തിന് സെക്രട്ടറി അരവിന്ദ് സ്വാഗതം ആശംസിച്ചു. ലോക കേരള സഭാംഗമായി വീണ്ടും തെരഞ്ഞെടുത്ത ഷാജി മുതലയെ ചടങ്ങിൽ ആദരിച്ചു. വനിത വിഭാഗം പ്രസിഡന്റ് അനുഷ്‌മ പ്രശോഭ് ലേഡീസ് വിങ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
പുതിയ ഭാരവാഹികൾ: പ്രസിഡന്റ് −സി.ബി.കെ തോമസ്, വൈസ് പ്രസിഡന്റ് −മനോജ് വർക്കല, സെക്രട്ടറി −അരവിന്ദ്, ട്രെഷറർ −റാസൂൽ, മെംബർഷിപ് സെക്രട്ടറി− ഷാജി മുതല, എന്റർടൈൻമെന്റ് സെക്രട്ടറി −സെൻ ചന്ദ്രൻ, സ്പോർട്സ് വിങ് സെക്രട്ടറി −അനിൽ കുമാർ. 25 അംഗ എക്സിക്യൂട്ടിവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു. വനിത വിഭാഗം പുനഃസംഘടനയും നടന്നു. ഓണാഘോഷ കമ്മിറ്റിക്കുവേണ്ടി കൺവീനർ സുധിൻ കുമാർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
hgdfgh