കെഎംസിസി പാലക്കാട് ജില്ലാ കമ്മിറ്റി യുടെ പ്രവർത്തനോദ്ഘാടനം നാളെ
മനാമ:
ബഹ്റൈൻ കെ എം സി സി പാലക്കാട് ജില്ലാ കമ്മിറ്റിയുടെ 2024 - 2027 വർഷത്തെ പ്രവർത്തനോദ്ഘാടനം നാളെ രാത്രി 8 മണിക്ക് നടക്കും. കുട്ടികളുടെ മാപ്പിളപ്പാട്ട് മത്സരത്തോടെ ആരംഭിക്കുന്ന പരിപാടി മനാമയിലെ സയ്യിദ് ഹൈദറലി ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിൽ വെച്ചാണ് നടക്കുന്നത്. ബഹ്റൈൻ കെഎംസിസി സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാൻ പരിപാടി ഉദ്ഘാടനം ചെയ്തു.
അബ്ദുസ്സമദ് പൂക്കോട്ടൂർ മുഖ്യപ്രാഷണം നിർവഹിക്കും. കെഎംസിസി സംസ്ഥാന ജില്ല, ഏരിയ മണ്ഡലം പഞ്ചായത്ത് നേതാക്കളും മറ്റു സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കുമെന്ന് ജില്ല ഭാരവാഹികൾ അറിയിച്ചു.
aa