സമസ്ത ബഹ്‌റൈന്‍ കുടുംബ സംഗമം സംഘടിപ്പിച്ചു
സമസ്ത ബഹ്‌റൈന്‍ റിഫാ ഏരിയ സമസ്ത സ്ഥാപക ദിനത്തോടനുബന്ധിച്ച് “നല്ല കുടുംബം നന്മയുടെ വസന്തം” എന്ന ശീർഷകത്തിൽ കുടുംബ സംഗമം സംഘടിപ്പിച്ചു. പ്രമുഖ പണ്ഡിതനും വാഗ്മിയുമായ അന്‍വര്‍ മുഹിയുദ്ധീന്‍ ഹുദവി മുഖ്യപ്രഭാഷണം നടത്തി സംസാരിച്ചു.
പരിപാടിയില്‍ കേന്ദ്ര കമ്മിറ്റി ഭാരവാഹികളായ വി.കെ കുഞ്ഞഹമ്മദ് ഹാജി, എസ്.എം അബ്ദുല്‍ വാഹിദ്, മുഹമ്മദ് മുസ്‌ലിയാര്‍ എടവണ്ണപ്പാറ, നൗഷാദ് എസ് കെ, അബ്ദുൽ മജീദ് ചോലക്കോട് തുടങ്ങിയ സമസ്ത ബഹ്റൈൻ കേന്ദ്ര ഭാരവാഹികളും, വിവിധ ഏരിയാ നേതാക്കളും, എസ്‌കെ എസ് എസ് എഫ് നേതാക്കളും, പ്രവര്‍ത്തകരും, മദ്രസ രക്ഷിതാക്കളും പങ്കെടുത്തു. ഹംസ അന്‍വരി പ്രാര്‍ത്ഥന നടത്തിയ പരിപാടിയിൽ ഇസ്മായില്‍ വേളം സ്വാഗതം ആശംസിച്ചു.
sdfsf