ബഹ്റൈനിൽ വാഹനപരിശോധന സ്വകാര്യമേഖലയിലേയ്ക്ക്


മനാമ: രാജ്യത്ത് നടപ്പിലാക്കി വരുന്ന വാർഷിക വാഹനപരിശോധന സ്വകാര്യമേഖലയ്ക്ക് കൈമാറാനുള്ള നീക്കം ആരംഭിച്ചതായി ട്രാഫിക്ക് മന്ത്രാലയ അധികൃതർ വ്യക്തമാക്കി. ഇത് പ്രകാരം ഇപ്പോൾ ട്രാഫിക്ക് മന്ത്രാലയത്തിൽ വെച്ച് നടക്കുന്ന പരിശോധനകൾ മൂന്ന് ഘട്ടങ്ങളിലായാണ് സ്വകാര്യമേഖലയിലേയ്ക്ക് കൂടി വ്യാപിക്കുന്നത്. ലൈറ്റ്, ഹെവി, മോട്ടോർ സൈക്കിൾ വാഹനങ്ങൾക്കുള്ള പരിശോധനകൾ നടത്താനായി ട്രാഫിക്ക് മന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ 11 സ്വകാര്യ പരിശോധന കേന്ദ്രങ്ങളെയാണ് ചുമതലപ്പെടുത്തുക. ഇവർക്ക് വേണ്ട പരിശീലനം ട്രാഫിക്ക് മന്ത്രാലയം നൽകും. ആഗസ്ത് 1ന് ആരംഭിക്കുന്ന ആദ്യഘട്ടത്തിൽ പത്ത് വർഷത്തിൽ താഴെയുള്ള ലൈറ്റ് വാഹനങ്ങളുടെയും, മോട്ടോർസൈക്കിളുകളുടെയും പരിശോധന ഇവിടെ ആരംഭിക്കും.

അടുത്ത വർഷം ആദ്യത്തോടെ എല്ലാ ലൈറ്റ് വാഹനങ്ങളുടെയും, മോട്ടോർസൈക്കിളുകളുടെയും പരിശോധനകൾ രണ്ടാം ഘട്ടമായി തുടങ്ങും. 2025 ജൂലൈ 1 മുതൽ ഹെവി വാഹനങ്ങളുടെയും, പബ്ലിക്ക് ട്രാൻസ്പോർട്ട് വാഹനങ്ങളുടെയും പരിശോധനകളും ഈ കേന്ദ്രങ്ങളിലേയ്ക്ക് മാറ്റുമെന്നും ട്രാഫിക്ക് മന്ത്രാലയം ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ഷെയ്ഖ് അബ്ദുൽറഹ്മാൻ ബിൻ അബ്ദുൾ വഹാബ് അൽ ഖലീഫ വ്യക്തമാക്കി.

article-image

sfsfsf

You might also like

Most Viewed