ബഹ്‌റൈൻ ഇന്റർനാഷനൽ എയർഷോ നവംബർ 13 മുതൽ
ബഹ്‌റൈൻ ഇന്റർനാഷനൽ എയർഷോ നവംബർ 13 മുതൽ 15 വരെ സാഖീർ എയർ ബേസിൽവെച്ച് നടക്കും. ഹമദ് രാജാവിന്റെ രക്ഷാകർതൃത്വത്തിലും രാജാവിന്റെ വ്യക്തിഗത പ്രതിനിധി ശൈഖ് അബ്ദുല്ല ബിൻ ഹമദ് ആൽ ഖലീഫയുടെ മേൽനോട്ടത്തിലുമായിരിക്കും പരിപാടി നടക്കുക. ബഹ്‌റൈൻ ഗതാഗത ടെലികമ‍്യൂണിക്കേഷൻ മന്ത്രാലയം, റോയൽ ബഹ്‌റൈൻ എയർഫോഴ്‌സ്, ഫാർൺബറോ ഇന്റർനാഷനൽ എന്നിവയുടെ സഹകരണത്തോടെയാണ് ബഹ്‌റൈൻ ഇന്റർനാഷനൽ എയർഷോ 2024 സംഘടിപ്പിക്കുന്നത്. ഗതാഗത, ടെലികമ‍്യൂണിക്കേഷൻ മന്ത്രാലയവും ഗൾഫ് എയർ ഗ്രൂപ് ഹോൾഡിങ് കമ്പനിയുംഎയർഷോ സ്പോൺസർഷിപ് കരാറിൽ ഒപ്പുവെച്ചു.
2010ലാണ് ബഹ്റൈനിൽ ആരംഭിച്ച എയർഷോ രണ്ടു വർഷത്തിലൊരിക്കലാണ് നടക്കുന്നത്. ഈ വർഷം നവംബറിൽ ബഹിരാകാശ, പ്രതിരോധ മേഖലകളിലേക്ക് കൂടി എയർഷോ വെളിച്ചം വീശും.
ഇന്ത്യയടക്കമുള്ള വിവിധ രാജ്യങ്ങളുടെ പ്രതിരോധ സംവിധാനങ്ങളും അവരുടെ വ്യോമ ഗതാഗത സംരംഭങ്ങളുമടക്കം പ്രദർശിപ്പിക്കുന്ന എയർ ഷോയിൽ വിമാനങ്ങളുടെ വ്യാപാരങ്ങളടക്കം നടക്കും.
sdfsf