ഈസ്റ്റ് റിഫ കെ.എം.സി.സി ഓഫിസ് ഉദ്ഘാടനം ചെയ്തു
മനാമ: ഈസ്റ്റ് റിഫ കെ.എം.സി.സി ഓഫിസ് ആൻഡ് ഓഡിറ്റോറിയം മുസ്‍ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം ഉദ്‌ഘാടനം ചെയ്തു. മുസ്‍ലിം ലീഗ് സംസ്ഥാന സെക്രട്ടറി പ്രഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. കെ.എം.സി.സി ബഹ്‌റൈൻ സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാൻ, ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ, ഇന്ത്യൻ സ്കൂൾ ചെയർമാൻ ബിനു മണ്ണിൽ, ഒ.ഐ.സി.സി ദേശീയ വൈസ് പ്രസിഡന്റ് ചെമ്പൻ ജലാൽ, സി.എച്ച് സെന്റർ ചെയർമാൻ എസ്.വി. ജലീൽ, ഇസ്മായിൽ റഹ്മാനി, സുഹൈൽ മേലടി, മുൻ വൈസ് പ്രസിഡന്റ് ഇബ്രാഹിം പുറക്കാട്ടിരി, മുൻ പ്രസിഡന്റ് അമാന അബ്ദുല്ല എന്നിവർ സംസാരിച്ചു. കെ. റഫീഖ് അധ്യക്ഷത വഹിച്ചു.
ടി.ടി. അഷറഫ് സ്വാഗതവും മുഹമ്മദ് അസ്‌ലം ഖിറാഅത്തും എം.കെ. സിദ്ദീഖ് നന്ദിയും പറഞ്ഞു. പരിപാടിയിൽ മുതിർന്ന നേതാവായിരുന്ന ഒ.വി. അബ്ദുല്ല ഹാജിയുടെ സ്മരണാർഥം ഓഫിസ് ഫർണിച്ചർ നൽകിയ ശംസുദ്ദീൻ, സാമൂഹിക പ്രവർത്തകൻ സിദ്ദീഖ് അദ്ലിയ, ഫുഡ് സിറ്റി റസ്റ്റാറന്റ്, നാസർ ഉറുതോടി എന്നിവർക്ക് പി.എം.എ. സലാം, ആബിദ് ഹുസൈൻ തങ്ങൾ എന്നിവർ മെമന്റോ നൽകി.
asdasd
sdfsdf