രണ്ടാം ഘട്ട ജീവകാരുണ്യ പ്രവർത്തനങ്ങളുമായി ഗുരുദേവ സോഷ്യൽ സൊസൈറ്റി
മനാമ: സൽമാനിയ കാനു ഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തി വരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ രണ്ടാം ഘട്ടമായി റോയൽ ഹുമാനിറ്റേറിയൻ ഫൗണ്ടേഷന്റെ കീഴിലുള്ള റോയൽ ചാരിറ്റി സെൻററിൽ സൊസൈറ്റിക്ക് അഞ്ച് വീൽ ചെയറുകൾ കൈമാറി. സെന്ററിന്റെ അസിസ്റ്റൻറ് സെക്രട്ടറി ജനറൽ യൂസഫ് അബ്ദുള്ള യൂസഫ് അൽ യാക്കൂബ് സൊസൈറ്റി ഭാരവാഹികളിൽ നിന്നും വീൽചെയറുകൾ ഏറ്റുവാങ്ങി.
സൊസൈറ്റി ചെയർമാൻ സനീഷ് കൂറു മുള്ളിൽ, ജനറൽ സെക്രട്ടറി ബിനു രാജ് രാജൻ, മറ്റ് ഡയറക്ടർ ബോർഡ് അംഗങ്ങൾ എന്നിവരും ചടങ്ങിൽ സന്നിഹിതർ ആയിരുന്നു. വരും ദിവസങ്ങളിൽ കൂടുതൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടപ്പാക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
sdfdsf
dgdg
sdfds