ബഹ്റൈൻ പ്രവാസിയായ യുവാവ് ഹൃദയാഘാതം കാരണം നിര്യാതനായി


മനാമ: ബഹ്റൈൻ പ്രാവാസിയും ജീവനക്കാരനുമായ പത്തനംതിട്ട അടൂർ ആനന്ദപള്ളി സ്വദേശിയുമായ വൈശാഖ് ഹരികുട്ടൻ ഹൃദയാഘാതം കാരണം മുഹറഖിലെ താമസസ്ഥലത്ത് വെച്ച് നിര്യാതനായി. 29 വയസായിരുന്നു പ്രായം. ഐവാൻ അൽ ബഹ്റൈൻ കൺസ്ട്രക്ഷൻ കമ്പനിയിൽ എംഇപി കോർഡിനേറ്റർ ആയി ജോലി ചെയ്തുവരികായിയിരുന്നു ഇദ്ദേഹം.

മെക്കാനിക്കൽ എൻജിനിയറായ പരേതൻ അഞ്ച് വർഷം മുമ്പാണ് ബഹ്റൈനിൽ എത്തിയത്. സെപ്തംബറിൽ വിവാഹ നിശ്ചയത്തിനായി നാട്ടിലേയ്ക്ക് പോകാനിരിക്കവെയാണ് മരണം സംഭവിച്ചത്. ഇന്നലെ ജോലി സ്ഥലത്ത് എത്താതിനെ തുടർന്ന് സഹപ്രവർത്തകർ ഇന്നലെ വൈകീട്ടോടെ താമസസ്ഥലത്ത് എത്തി അന്വേഷിച്ചപ്പോഴാണ് മുറിയിലെ കട്ടിലിൽ മരണപ്പെട്ട നിലയിൽ ഇദ്ദേഹത്തെ കണ്ടെത്തിയത്.

സൽമാനിയ മോർച്ചറയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേയ്ക്ക് അയക്കാനുള്ള തയ്യാറെടുപ്പുകൾ കമ്പനി അധികൃതരുടെ പൂർണ സഹകരണത്തോടെ ബഹ്റൈൻ പ്രതിഭയുടെയും മറ്റ് സാമൂഹ്യപ്രവർത്തകരുടെയും നേതൃത്വത്തിൽ നടന്നുവരികയാണ്. പിതാവ് ഹരിക്കുട്ടൻ വാസുപിള്ള, മാതാവ് പ്രീത ഹരി, സഹോദകൻ വിഗ്നേഷ് എന്നിവർ നാട്ടിലാണ്.

article-image

dsgsg

You might also like

Most Viewed