കെഎംസിസി ബഹ്‌റൈന് പുതിയ നേതൃത്വം


മനാമ: കെഎംസിസി ബഹ്‌റൈൻ സ്റ്റേറ്റ് കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തെര‍ഞ്ഞെടുത്തു. ഹബീബ് റഹ്‌മാൻ (പ്രസിഡന്റ് ) ശംസുദ്ധീൻ വെള്ളികുളങ്ങര (ജനറൽ സെക്രട്ടറി ) കെ. പി. മുസ്തഫ (ട്രഷറർ) ഗഫൂർ കൈപ്പമംഗലം ( ഓർഗനൈസിങ് സെക്രട്ടറി ) എന്നിവരാണ് പ്രധാന ഭാരവാഹികൾ. മനാമ കെഎംസിസി ആസ്ഥാനത്തിലെ ഹൈദരലി ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിൽ ചേർന്ന സ്റ്റേറ്റ് കൗൺസിലർമാരുടെ യോഗത്തിൽ വെച്ചായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. 596 പേർ പങ്കെടുത്ത കൗൺസിൽ യോഗത്തിൽ ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് കേരള സംസ്ഥാന ജനറൽ സെക്രട്ടറി പി. എം. ഏ. സലാം ഉദ്ഘാടനം ചെയ്ത യോഗത്തിൽ മുസ്ലിം ലീഗ് സ്റ്റേറ്റ് സെക്രട്ടറിയും കോട്ടക്കൽ എം. എൽ. എയുമായ പ്രൊഫസർ ആബിദ് ഹുസൈൻ തങ്ങൾ മുഖ്യ പ്രഭാഷണം നടത്തി.

2022/24 വർഷത്തെ വരവ് ചിലവ് കണക്കുകൾ അസൈനാർ കളത്തിങ്കൽ ഡിജിറ്റൽ പ്രസന്റാഷൻ നടത്തി സദസ്സിന്റെ അംഗീകാരം വാങ്ങി. പ്രവർത്തന റിപ്പോർട്ട്‌ വീഡിയോ/ഫോട്ടോ പ്രസന്റേഷനും കെ. പി. മുസ്തഫയും ശംസുദ്ധീൻ വെള്ളികുളങ്ങരയും നേതൃത്വം നൽകി. കെഎംസിസി ബഹ്‌റൈൻ പ്രവർത്തകർക്ക് വേണ്ടിയുള്ള സോഷ്യൽ സെക്യൂരിറ്റി സ്കീം ആയ "അമാന" പദ്ധതിയുടെ വരവ് ചിലവ് കണക്കുകൾ പി. വി. മൻസൂറും സി. എച് സെന്റർ ബഹ്‌റൈൻ കമ്മിറ്റിയുടെ കണക്കുകൾ ഇസ്ഹാഖ് വില്ല്യാപ്പള്ളിയും അവതരിപ്പിച്ചു. വരവ് ചിലവ് കണക്കുകളും പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ച ശേഷം നടന്ന തെരഞ്ഞെടുപ്പ് പ്രക്രിയക്ക് സംസ്ഥാന മുസ്ലിം ലീഗ് കമ്മിറ്റി നിയോഗിച്ച റിട്ടേണിങ് ഓഫീസർമാരായ പി. എം. എ സലാമും ആബിദ് ഹുസ്സൈൻ തങ്ങളും നേതൃത്വം നൽകി.

article-image

sdfdsf

You might also like

Most Viewed