ദേശീയ ഡോക്ടർസ് ദിനം ആഘോഷിച്ചു


മനാമ: കൊല്ലം പ്രവാസി അസ്സോസിയേഷൻ ഹമദ് ടൌൺ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ദേശീയ ഡോക്ടർസ് ദിനവും, കൊല്ലം ജില്ലാ രൂപീകൃത ദിനവും ഹമദ് ടൌൺ അൽ ഹിലാൽ ഹോസ്പിറ്റലിൽ വച്ച് കേക്ക് മുറിച്ചു ആഘോഷിച്ചു. ആഘോഷ പരിപാടി സാമൂഹ്യ പ്രവർത്തകൻ അമൽ ദേവ് ഉത്‌ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ജ്യോതി പ്രമോദ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിന് ഏരിയ സെക്രട്ടറി റാഫി പരവൂർ സ്വാഗതവും, ഏരിയ കോ-ഓർഡിനേറ്റർ അജിത് ബാബു നന്ദിയും പറഞ്ഞു.

അൽ ഹിലാൽ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ ശ്രീജിത്ത്, ഗോകുൽ, ഏരിയ കോ-ഓർഡിനേറ്റർ വി.എം പ്രമോദ്, ഏരിയ ജോയിന്റ് സെക്രട്ടറി ബിനിത അജിത്, വൈസ് പ്രസിഡന്റ് വിനോദ് ചന്ദ്രൻ ,ഡോ. അമൽ ഗോഷ്, ഡോ. ചേതൻ, ഡോ. രാജിവ്, ഡോ. ആദർശ്, ഡോ. ദിപ്തി, ഡോ. ശ്രിജ , ഡോ. അലക്സ് , ഡോ. ജയന്തി, ഡോ. രാവിനാ എന്നിവർ ആശംസകൾ അറിയിച്ചു.

article-image

ോേ്ിോേ്ിോേ

article-image

ോേോേി

article-image

ൈാീൂാൈൂ

You might also like

Most Viewed