വേൾഡ് മലയാളീ കൗൺസിൽ കുടുംബ സംഗമം സമ്മർ ഫിയസ്റ്റ 2024 സംഘടിപ്പിച്ചു
മനാമ: വേൾഡ് മലയാളീ കൗൺസിൽ ബഹ്‌റൈൻ പ്രോവിൻസ് സമ്മർ ഫിയസ്റ്റ 2024 കുടുംബ സംഗമം സംഘടിപ്പിച്ചു. ഡബ്ല്യുഎംസി ബഹ്‌റൈൻ പ്രോവിൻസ് പ്രസിഡന്റ് എബ്രഹാം സാമുവേൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ ജനറൽ സെക്രട്ടറി അമൽദേവ് സ്വാഗതവും വൈസ് ചെയർമാൻമാരായ വിനോദ് നാരായണൻ, എ എം നസീർ, വൈസ് പ്രസിഡന്റ് തോമസ് വൈദ്യൻ, ട്രെഷറർ ഹരീഷ് നായർ, വനിതാ വിഭാഗം പ്രസിഡന്റ് ഷെജിൻ എന്നിവർ ആശംസകളും നേർന്നു. സിനിമ സീരിയൽ നടിയും ഡബ്ല്യുഎംസി കുടുംബാംഗവുമായ ശ്രീലയ റോബിൻ സെലിബ്രിറ്റി ഗസ്റ്റ് ആയി സംസാരിക്കുകയും ഗാനങ്ങൾ ആലപിക്കുകയും ചെയ്തു.
ഡബ്ല്യുഎംസി ഗ്ലോബൽ എഇസിയും കെസിഎ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്ത ജെയിംസ് ജോൺ, ഡബ്ല്യുഎംസി മിഡിൽ ഈസ്റ്റ് റീജിയൺ വൈസ് ചെയർപേഴ്സൺ ഷെമിലി പി ജോൺ, നാടക, സിനിമ കലാകാരി ലിസി ജോൺ എന്നിവരെ ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിച്ചു. തുടർന്ന് അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ അരങ്ങേറി. ആഗസ്റ് 2 മുതൽ 5 വരെ തിരുവനന്തപുരം ഹയാത് റീജൻസിയിൽ നടക്കുന്ന ഗ്ലോബൽ കോൺഫെറെൻസിൽ ബഹ്റൈനിൽ നിന്ന് നൂറ് അംഗങ്ങളെ പങ്കെടുപ്പിക്കുവാനുവാനും പരിപാടിയിൽ തീരുമാനിച്ചു. വനിതാ വിഭാഗം വൈസ് പ്രസിഡന്റ് ഉഷ സുരേഷ് അവതാരക ആയിരുന്ന പരിപാടിയിൽ വനിതാ വിഭാഗം ജനറൽ സെക്രട്ടറി അനു അലൻ കൃതജ്ഞത രേഖപ്പെടുത്തി.
sdfsf