ഓണാഘോഷ പരിപാടികൾക്കൊരുങ്ങി വോയിസ് ഓഫ് ആലപ്പി
മനാമ: ബഹ്‌റൈനിലെ ആലപ്പുഴ നിവാസികളുടെ കൂട്ടായ്മയായ വോയ്‌സ് ഓഫ് ആലപ്പി ഓണത്തിനോടനുബന്ധിച്ചുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി പൊതുയോഗവും പൂവേ പൊലി 2024 ന്റെ ലോഗോ പ്രകാശനവും സംഘടിപ്പിച്ചു. ചടങ്ങിൽ വോയ്‌സ് ഓഫ് ആലപ്പിയുടെ എട്ട് ഏരിയാ കമ്മിറ്റി പ്രതിനിധികളും വനിതാ വിഭാഗം ഭാരവാഹികളും പങ്കെടുത്തു. ജനറൽ സെക്രട്ടറി ധനേഷ് മുരളി സ്വാഗതം ആശംസിച്ച ചടങ്ങിൽ പ്രസിഡന്റ് സിബിൻ സലിം അധ്യക്ഷത വഹിച്ചു.
ഡോ പിവി ചെറിയാൻ ചെയർമാൻ ആയി ഓണാഘോഷത്തിന്റെ ഒരുക്കങ്ങൾക്കായി അംഗങ്ങളുടെ നിർദേശപ്രകാരം പത്തോളം വിവിധ സബ് കമ്മിറ്റികളാണ് യോഗത്തിൽ രൂപീകരിച്ചത്. ഈ വർഷത്തെ ഓണാഘോഷ കമ്മിറ്റി ജനറൽ കൺവീനർ ആയി ജഗദീഷ് ശിവനെയും, അസിസ്റ്റന്റ് കൺവീനർ ആയി പ്രസന്നകുമാറിനേയും തിരഞ്ഞെടുത്തു. ആദാരി പാർക്കിൽ വെച്ച് ഒക്ടോബർ നാലാം തിയതി വിവിധ കലാപരിപാടികളോടൊപ്പം ഓണസദ്യയും സംഘടിപ്പിക്കാനാണ് യോഗം തീരുമാനിച്ചത്. ട്രഷറർ ഗിരീഷ് കുമാർ നന്ദി രേഖപ്പെടുത്തി.
rtdsfgdr
sdgdrh
sgsfgds