തണൽ രക്തദാന ക്യാമ്പ് ജൂലൈ 5ന്
മനാമ: ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി തണൽ - ബഹ്‌റൈൻ ചാപ്റ്റർ എല്ലാ വർഷവും നടത്തുന്ന രക്തദാന ക്യാമ്പ് ജൂലൈ 5, വെള്ളിയാഴ്ച്ച സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
രാവിലെ 7:30 മുതൽ ഉച്ചക്ക് 12:30 വരെ നടക്കുന്ന ക്യാമ്പിൽ തണലിന്റെ അഭ്യുദയകാംക്ഷികളായ എല്ലാവരും പങ്കെടുക്കണമെന്നും ഭാരവാഹികൾ അഭ്യർത്ഥിച്ചു. വിശദവിവരങ്ങൾക്ക് 334 335 30, 3987 5579 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
sertdrst