ബഹ്റൈൻ ഗാർഡൻ ഷോ അടുത്ത ഫെബ്രുവരിയിൽ


മനാമ: 

ബഹ്‌റൈൻ ഇൻ്റർനാഷണൽ ഗാർഡൻ ഷോ അടുത്ത ഫെബ്രുവരിയിൽ നടക്കുമെന്ന് നാഷണൽ ഇനിഷ്യേറ്റീവ് ഫോർ അഗ്രികൾച്ചറൽ ഡെവലപ്‌മെൻ്റ് സെക്രട്ടറി ജനറൽ ഷെയ്ഖ മറം ബിന്ത് ഇസ അൽ ഖലീഫ ഇസാ കൾച്ചറൽ സെന്ററിൽ നടന്ന വാർത്തസമ്മേളനത്തിൽ അറിയിച്ചു. പ്രാദേശിക കർഷകരുടെ കൂടുതൽ പങ്കാളിത്തം ഗാർഡൻ ഷോയിൽ ഉറപ്പ് വരുത്തുമെന്നും അവർ വ്യക്തമാക്കി. സഖീറിലെ എക്‌സിബിഷൻ വേൾഡ് ബഹ്‌റൈനിൽ 2025 ഫെബ്രവരി 19ന് ഉദ്ഘാടനം ചെയ്യുന്ന ഷോ പൊതുജനങ്ങൾക്കായി ഫെബ്രവരി 21 മുതൽ 23 വരെ തുറന്ന് നൽകും.

article-image

സുസ്ഥിര കൃഷിയിലും പൂന്തോട്ടപരിപാലനത്തിലും നവീനമായ ആശയങ്ങളും കണ്ടുപിടുത്തങ്ങളും പ്രദർശിപ്പിക്കന്ന ഗാർഡൻ ഷോ നിരവധി പേരെയാണ് ആകർഷിക്കാറുള്ളത്. ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഇസ അൽ ഖലീഫയുടെ ആശിർവാദത്തോടെയും പ്രിൻസസ് സബീക്ക ബിന്ത് ഇബ്രാഹിം അൽ ഖലീഫയുടെ പിന്തുണയോടെയുമാണ് പരിപാടി നടക്കുന്നത്. ബഹ്റൈൻ ഗാർഡൻ ക്ലബ്ബിന്റെ സഹകരണത്തോടെ വിവിധ മത്സരങ്ങളും പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കും. മുതിർന്നവർക്കായി നൂറോളം മത്സരവിഭാഗങ്ങളും, 18 വയസിന് താഴെയുള്ളവർക്ക് 19 മത്സരവിഭാഗങ്ങളുമാണ് ഉണ്ടാവുക. ഒക്ടോബർ 1ന് ഇതിനായുള്ള റെജിസ്ട്രേഷൻ ആരംഭിക്കും.

article-image

aa

You might also like

  • Lulu Exchange
  • Straight Forward

Most Viewed