വോയിസ് ഓഫ് ട്രിവാൻഡ്രത്തിന് പുതിയ ഭാരവാഹികൾ
മനാമ: ബഹ്റൈനിലെ തിരുവനന്തപുരം നിവാസികളുടെ സംഘടനയായ വോയിസ് ഓഫ് ട്രിവാൻഡ്രം 2024 -26 കാലയളവിലേക്കുള്ള ഭാരവാഹികളെ തെരെഞ്ഞെടുത്തു. ഇതുമായി ബന്ധപ്പെട്ട് നടന്ന പൊതുയോഗത്തിൽ വോയിസ് ഓഫ് ട്രിവാൻഡ്രം പ്രസിഡണ്ട് സിബി കെ തോമസ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അരവിന്ദ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ലോക കേരളാ സഭാംഗം ആയി വീണ്ടും തെരെഞ്ഞെടുത്ത ഷാജി മൂത്തലയെ ആദരിച്ചു.
വനിതാ വിഭാഗം പ്രസിഡണ്ട് അനുഷ്‌മ പ്രശോഭ് ലേഡീസ് വിങ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സിബി കെ തോമസിനെ പ്രസിഡണ്ടായും, അരവിന്ദിനെ സെക്രട്ടറിയായും, റാസൂലിനെ ട്രഷററായും തെരഞ്ഞെടുത്തു. വൈസ് പ്രസിഡണ്ട് മനോജ് വർക്കല, മെമ്പർഷിപ് സെക്രട്ടറി ഷാജി മൂത്തല, എന്റർടെയിൻമെന്റ് സെക്രട്ടറി സെൻ ചന്ദ്രൻ , സ്പോർസ് വിങ് സെക്രട്ടറി അനിൽ കുമാർ എന്നിവരാണ് മറ്റ് ഭാരവാഹികൾ. 25 അംഗ എക്സിക്യുട്ടീവ് കമ്മിറ്റിയെയും, വനിതാവിഭാഗം ഭാരവാഹികളെയും ചടങ്ങിൽ തെരഞ്ഞെടുത്തു. ഓണാഘോഷ കമ്മിറ്റി പ്രവർത്തന റിപ്പോർട്ട് കൺവീനർ സുധിൻ കുമാർ അവതരിപ്പിച്ചു.
dfdsfs