അനധികൃത തൊഴിൽ ; ഒരാഴ്ച്ചക്കുള്ളിൽ 62 പേരെ പിടികൂടി എൽഎംആർഎ
മനാമ: ജൂൺ 23 മുതൽ ജൂൺ 29 വരെ നടത്തിയ പരിശോധനകളിൽ അനധികൃതമായി തൊഴിലുകളിൽ ഏർപ്പെട്ട 62 പേരെ പിടികൂടിയതായി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി അധികൃതർ അറിയിച്ചു. ഈ കാലയളവിൽ 141 പേരെ നാട് കടത്തിയതായും ഇവർ വാർത്താകുറിപ്പിലൂടെ വ്യക്തമാക്കി.
801 പരിശോധനകളാണ് ഈ ദിവസങ്ങളിൽ നടത്തിയത്. കഴിഞ്ഞ ആറ് മാസ കാലയളവിൽ ആകെ 2818 പേരെയാണ് അനധികൃത തൊഴിലിൽ ഏർപ്പെട്ടതിന് നാട് കടത്തപ്പെട്ടത്. ഈ വർഷം ആകെ 21, 519 പരിശോധനകളാണ് നടന്നിരിക്കുന്നത്.
sgdgf