ധാന്യപ്പൊടിയുടെയും തവിട് അടക്കമുള്ള ഉൽപന്നങ്ങളുടെയും വിലവർധന മൂന്നുമാസത്തേക്ക് മരവിപ്പിക്കാൻ ബഹ്‌റൈൻ ഫ്ലോർ മിൽസ് കമ്പനി


രാജ്യത്ത് ധാന്യപ്പൊടിയുടെയും തവിട് അടക്കമുള്ള  ഉൽപന്നങ്ങളുടെയും വിലവർധന മൂന്നുമാസത്തേക്ക് മരവിപ്പിക്കാൻ ബഹ്‌റൈൻ ഫ്ലോർ മിൽസ് കമ്പനി തീരുമാനിച്ചു. പാർലമെന്റ് അംഗങ്ങളുടെയും സർക്കാർ പ്രതിനിധികളുടെയും കമ്പനി അധികൃതരുടെയും സംയുക്ത  യോഗത്തിലാണ് വിലവർധന മൂന്നുമാസത്തേക്ക് മരവിപ്പിക്കാൻ കമ്പനി തയാറായത്.  പാർലമെന്‍റ് അധ്യക്ഷൻ അഹ്മദ് ബിൻ സൽമാൻ അൽ മുസല്ലം, ശൂറ കൗൺസിൽ അധ്യക്ഷൻ അലി ബിൻ സാലിഹ് അസ്സാലിഹ്, ശൂറ കൗൺസിൽ, പാർലമെന്‍റ് കാര്യ മന്ത്രി ഗാനിം ബിൻ ഫദ്ൽ അൽ ബുഐനൈൻ, ടെലികോം, ഗതാഗത മന്ത്രി മുഹമ്മദ് ബിൻ ഥാമിർ അൽ കഅ്ബി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചർച്ച നടന്നത്.   

ബഹ്റൈൻ ഫ്ലോർ മിൽസ് കമ്പനി ചെയർമാൻ ബാസിം മുഹമ്മദ് അസ്സാഈ അടക്കം കമ്പനിയുടെ ഭാഗത്തുനിന്നുള്ള പ്രതിനിധികളും കന്നുകാലി കർഷകരുടെയും വ്യാപാരികളുടെയും പ്രതിനിധികളും ചർച്ചയിൽ സന്നിഹിതരായിരുന്നു. മാവിന് 35 ശതമാനം മുതൽ 100 ശതമാനം വരെ വില വർധനയാണ് ബഹ്‌റൈൻ ഫ്ലോർ മിൽസ് കമ്പനി നേരത്തെ പ്രഖ്യാപിച്ചിരുന്നത്.

article-image

scdsfds

You might also like

Most Viewed