നിരോധിത കാലയളവിലെ ചെമ്മീൻ പിടിത്തം: ഇന്ത്യക്കാരടക്കം അഞ്ച് പേർ പിടിയിൽ
മനാമ: നിരോധിത കാലയളവിൽ ചെമ്മീൻ പിടിച്ച അഞ്ചുപേർ ബഹ്റൈനിൽ പിടിയിലായി. ഒരു സ്വദേശിയും നാല് ഇന്ത്യക്കാരുമാണ് പിടിയിലായിട്ടുള്ളത്.
സ്പോൺസറായ ബഹ്റൈനി സ്വദേശിക്ക് ഒരു മാസത്തെ തടവ് ശിക്ഷയാണ് ലോവർ ക്രിമിനൽ കോടതി വിധിച്ചിരിക്കുന്നത്. നാല് ഇന്ത്യക്കാരെ 10 ദിവസം റിമാൻഡ് ചെയ്യാനും കോടതി ഉത്തരവുണ്ട്. ഇന്ത്യൻ പൗരന്മാരിൽ ഒരാൾക്ക് 200 ദീനാർ പിഴയും വിധിച്ചിട്ടുണ്ട്.
ഇവർ പിടിച്ച ചെമ്മീനും ചെമ്മീൻ പിടിക്കുന്നതിന് ഉപയോഗിച്ച വലയും ബോട്ടും കണ്ടു കെട്ടാനും കോടതി ഉത്തരവിട്ടു. 60 കിലോ ചെമ്മീനാണ് ഇവരിൽനിന്നും പിടിച്ചെടുത്തത്. ഖോർഫാഷ്ത് മേഖലയിൽനിന്നാണ് നാല് ഇന്ത്യൻ പൗരന്മാരെ കോസ്റ്റ് ഗാർഡ് പിടികൂടിയത്. ഇവരെ ശിക്ഷാ നടപടികൾക്ക് ശേഷം നാട് കടത്തും.
ghfgh