ഡബ്ല്യു എം എഫ് ചിത്രരചനാമത്സര വിജയികളെ പ്രഖ്യാപ്പിച്ചു
മനാമ: വേൾഡ് മലയാളീ ഫെഡറേഷൻ ബഹ്റൈൻ കുട്ടികൾക്കായി സംഘടിപ്പിച്ച ചിത്രരചനാമത്സരങ്ങളിലെ വിജയികളെ പ്രഖ്യാപ്പിച്ചു. അൽഹിലാൽ ഹോസ്പിറ്റൽ ഹാളിൽ വെച്ച് നടന്ന മത്സരത്തിൽ ജിൻസി ബാബു, ലിംനേഷ് അഗസ്റ്റിൻ, എന്നിവരായിരുന്നു വിധികർത്താക്കൾ.
സബ് ജൂനിയർ വിഭാഗത്തിൽ ലാവണ്യ ഗുപ്ത ഒന്നാം സ്ഥാനവും, യാന അനസ് ബെർലിറ്റ് രണ്ടാം സ്ഥാനവും, ധ്യാൻ ലാകിസ് മൂന്നാം സ്ഥാനവും നേടിയപ്പോൾ സീനിയർ വിഭാഗത്തിൽ അനന്യ ഒന്നാം സ്ഥാനവും, ശാംഭവി രണ്ടാം സ്ഥാനവും, വൈഷ്ണവി കൃഷ്ണ മൂന്നാം സ്ഥാനവും കരസ്ഥാക്കി. ജൂനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം എലീന പ്രസന്നയ്ക്കും, രണ്ടാം സ്ഥാനം ഒഇന്ദ്രില ദേയ്ക്കും, മൂന്നാം സ്ഥാനം അമയ , ഉപന്യ എന്നിവർക്കും ലഭിച്ചു.
sd