ബഹ്റൈൻ മാർത്തോമ്മാ യുവജനസഖ്യം പ്രവർത്തനോദ്ഘാടനം നടന്നു


മനാമ: ബഹ്റൈൻ മാർത്തോമ്മാ യുവജനസഖ്യത്തിന്റെ 2024-2025 വർഷത്തെ പ്രവർത്തനോദ്ഘാടനം സനദിലെ മാർത്തോമ്മാ കോംപ്ലെക്സിൽ വെച്ച് നടന്നു. സഖ്യം കമ്മറ്റി മെമ്പർനിതീഷ് സക്കറിയ ഏബ്രഹാമിൻ്റെ പ്രാർത്ഥനയോടും സഖ്യം ഗായകസംഘത്തിന്റെ ഗാനത്തോടും ആരംഭിച്ച പരിപാടിയിൽ സഖ്യം സെക്രട്ടറി ഹർഷ ആൻ ബിജു സ്വാഗതം പറഞ്ഞു. ഇടവക വികാരിയും സഖ്യം പ്രസിഡന്റുമായ റവറന്റ് ബിജു ജോൺ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഇടവക സഹവികാരിയും സഖ്യം വൈസ് പ്രസിഡന്റു മായ റവറന്റ് ബിബിൻസ് മാത്യൂസ് ഓമനാലിയും സന്നിഹിതനായിരുന്നു. വെല്ലൂർ സിഎംസി മെഡിക്കൽ കോളേജ് മുൻ ഫിസിക്കൽ മെഡിസിൻ ആന്റ് റിഹാബിലിലിറ്റേഷൻ മേധാവിയും നിലവിൽ അമേരിക്കൻ മിഷൻ ഹോസ്പിറ്റൽ ഫിസിക്കൽ മെഡിസിൻ , റിഹാബിലിലിറ്റേഷൻ കൺസൽറ്റൻ്റ് ഡോ.ജോർജ്ജ് തര്യൻ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ഇടവക ആത്മായ ഉപാദ്ധ്യക്ഷൻ ചാക്കോ പി. മത്തായി ആശംസ നേർന്നു.

ഡെൻസി മാത്യൂ നിർദ്ദേശിച്ച പുതിയ പ്രവർത്തനവർഷത്തെ ലോഗോ ചടങ്ങിൽ പ്രകാശനം ചെയ്തു. യുവജന സഖ്യം ആത്മായ ഉപാദ്ധ്യക്ഷൻ അനീഷ് ടി. ഫിലിപ്പ് 2024-25 പ്രവർത്തന വർഷത്തെ “സേർച്ച്‌, സേർവ്വ്‌, സേവ്‌” എന്ന ചിന്താവിഷയവും, സഖ്യം ട്രഷറർ റോബിൻ ജോൺജി ഏബ്രഹാം വാർഷിക പരിപാടിയുടെ രൂപരേഖയും അവതരിപ്പിച്ചു. അലൻ തോമസ് റെജിയുടെ ഗാനാവതരണവും നടന്ന പരിപാടിയിൽ സഖ്യം ജോയിൻ്റ് സെക്രട്ടറിനിതീഷ് തോമസ് ജോയി നന്ദി രേഖപ്പെടുത്തി.

article-image

േ്ി്േി

You might also like

  • Lulu Exchange
  • Straight Forward

Most Viewed