ബഹ്‌റൈൻ സമ്മർ ടോയ് ഫെസ്റ്റിവൽ’ ഇന്ന് മുതൽ
ബഹ്‌റൈൻ ടൂറിസം ആൻഡ് എക്‌സിബിഷൻ അതോറിറ്റി അൽ ദാന ആംഫി തിയറ്ററുമായും സ്‌പേസ്‌ടൂണുമായും സഹകരിച്ച് സംഘടിപ്പിക്കുന്ന ‘ബഹ്‌റൈൻ സമ്മർ ടോയ് ഫെസ്റ്റിവൽ’ ഇന്ന് മുതൽ എക്‌സിബിഷൻ വേൾഡിൽ ആരംഭിക്കും. അഞ്ചാഴ്‌ച നീണ്ടുനിൽക്കുന്ന ഫെസ്റ്റിവിൽ ബഹ്‌റൈൻ സമ്മർ ഫെസ്റ്റിവലിന്റെ ഭാഗമായാണ് നടത്തുന്നത്. മികച്ച അന്താരാഷ്ട്ര കളിപ്പാട്ട ബ്രാൻഡുകളാണ് ഇവിടെ പ്രദർശനത്തിനെത്തുന്നത്.
ഇതോടൊപ്പം വൈവിധ്യമാർന്ന വിനോദ പരിപാടികളും നടക്കും. ടോയ് ഫെസ്റ്റിവലിന്റെ പ്രവർത്തന സമയം പ്രവൃത്തിദിവസങ്ങളിൽ ഉച്ചക്ക് രണ്ട് മുതൽ രാത്രി 10 വരെയും വാരാന്ത്യങ്ങളിൽ 12 മുതൽ രാത്രി 10 വരെയുമായിരിക്കുമെന്ന് ടൂറിസം അധികൃതർ അറിയിച്ചു.
ssdsf