വേനല്‍ച്ചൂട്; തൊഴില്‍ നിയന്ത്രണം ഇന്ന് മുതൽ
വേനല്‍ച്ചൂട് പ്രമാണിച്ചുള്ള തൊഴില്‍ നിയന്ത്രണം ഇന്ന് മുതൽ രാജ്യത്ത് പ്രാബല്യത്തിൽ വന്നു. സൂര്യാതപം നേരിട്ടുകൊണ്ട് ജോലി ചെയ്യുന്ന എല്ലാവര്‍ക്കും തൊഴില്‍നിയന്ത്രണം ബാധകമാണ്. ഇത് പ്രകാരം സൂര്യാതപം നേരിട്ടേല്‍ക്കുന്ന ജോലി ചെയ്യുന്നവര്‍ ഓഗസ്ത് 31 വരെ വരെ രണ്ടു മാസക്കാലം, ഉച്ചക്ക് 12 മുതല്‍ നാലു മണിവരെ ജോലിയില്‍നിന്ന് വിട്ടുനില്‍ക്കണം.
നിയമം തെറ്റിക്കുന്നവരെ പിടികൂടാനായി കൂടുതല്‍ ഇന്‍സ്‌പെക്ടര്‍മാരെ പരിശോധനക്കായി തൊഴിൽ മന്ത്രാലയം നിയമിക്കുമെന്ന് തൊഴിൽ മന്ത്രി അറിയിച്ചു. പരിശോധനയില്‍ നിയമലംഘനം കണ്ടുപിടിക്കപ്പെട്ടാല്‍ മൂന്നു മാസത്തിൽ കൂടാത്ത തടവുശിക്ഷയോ, 500 ദിനാര്‍ മുതല്‍ 1,000 ദിനാര്‍വരെ പിഴയോ ചുമത്തും. രണ്ടുശിക്ഷയും ഒരുമിച്ചും ലഭിക്കാവുന്നതാണ്. തൊഴിലുടമകളും സ്ഥാപനങ്ങളും നിയമം കർശനമായി നടപ്പാക്കാൻ മുന്നോട്ടുവരണമെന്ന് തൊഴിൽ മന്ത്രി ജമീൽ ബിൻമുഹമ്മദ് അലി ഹുമൈദാൻ പറഞ്ഞു.
asdads