ബഹ്റൈൻ മലയാളി സെയിൽസ് ടീം മൂന്നാം വാർഷിക ആഘോഷം സംഘടിപ്പിച്ചു


മനാമ: ബഹ്റൈനിലെ സെയിൽസ് മേഖലയിൽ ജോലി ചെയ്യുന്നവരുടെ കൂട്ടായ്മയായ ബഹ്റൈൻ മലയാളി സെയിൽസ് ടീം "ബ്രീസ് 2024" എന്ന പേരിൽ മൂന്നാം വാർഷിക ആഘോഷം സംഘടിപ്പിച്ചു. പരിപാടിയിൽ ബഹ്റൈനിലെ നിരവധി കലാകാരന്മാർ അവതരിപ്പിച്ച സംഗീത നൃത്ത ഹാസ്യ കലാപരിപാടികൾക്കൊപ്പം"തരംഗ്" ബാൻഡ് അവതരിപ്പിച്ച സംഗീത പരിപാടിയും, ആരവം നാടൻ പാട്ട് സംഘത്തിന്റെ നാടൻ പാട്ടുകളും, ബി എം എസ് ലേഡീസ് വിങ് അവതരിപ്പിച്ച കൈകൊട്ടിക്കളിയും ആഘോഷപരിപാടികൾക്ക് മാറ്റ് കൂട്ടി. വിശിഷ്ട അതിഥികളായി നാട്ടിൽ നിന്നും എത്തിയ പ്രശസ്ത സിനിമ താരങ്ങളായ നോബി മാർക്കോസും അസീസ് നെടുമങ്ങാടും അവതരിപ്പിച്ച കോമഡി സ്‌കിറ്റുകളും ആഘോഷ പരിപാടികൾക്ക് മിഴിവേറ്റി. പ്രസിഡന്റ് സനിൽ കാണിപ്പയ്യൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ദിലീപ് മോഹൻ സ്വാഗതം പറഞ്ഞു. ഇഷിക പ്രദീപ്‌ അവതാരകയായ പരിപാടിയിൽ ട്രഷറർ ആരിഫ് പോർക്കുളം നന്ദിയും രേഖപ്പെടുത്തി.

ചടങ്ങിൽ പ്രയോജകരായ ജി ആർ ബി , സൺ ടോപ്പ് വിതരണക്കാരായ അൽജസീറ ഗ്രൂപ്പിന്റെ കൺട്രി ഹെഡ് ശ്രീധരൻ, ലുലു ഗ്രൂപ്പ് പർച്ചേസ് ഹെഡ് മഹേഷ് നാട്ടിക,അൽ കബീർ ഗ്രൂപ്പ് കൺട്രി മാനേജർ മുഹമ്മദ് ഇമ്രാൻ ,ഇന്ത്യൻ സ്കൂൾ സെക്രട്ടറി രാജ പാണ്ഡ്യൻ, ബഹ്റൈൻ കേരളീയ സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, കേരളീയ സമാജം വൈസ് പ്രസിഡന്റ് ദിലീഷ് കുമാർ, സ്റ്റാർ വിഷൻ മാനേജിംഗ് ഡയറക്ടർ സേതുരാജ് കടയ്ക്കൽ , ബി എം എസ് ടി പ്രോഗ്രാം ചെയർമാൻ സിജുകുമാർ, സാമൂഹ്യ പ്രവർത്തകൻ കെ ടി സലിം എന്നിവരും ആശംസകൾ നേർന്നു സംസാരിച്ചു. പ്രോഗ്രാം കൺവീനർ നീരജ്, പ്രോഗ്രാം കോഡിനേറ്റർ അരുൺ ആർ പിള്ള , വൈസ് പ്രസിഡന്റ് ഷാജി ദിവാകരൻ, ജോയന്റ് സെക്രട്ടറി അഗസ്റ്റിൻ മൈക്കിൾ, മെമ്പർഷിപ്പ് സെക്രട്ടറി സജിത് കുമാർ, എക്സിക്യൂട്ടീവ് അംഗങ്ങളായ സത്യൻ, ശ്രീലേഷ്, ശിഹാബ് മരക്കാർ, ഗണേഷ് കുറാറ, അഷറഫ്, ഹസ്സൻ, പ്രജീഷ്, പ്രശാന്ത്, റഹീം, സുമേഷ് അലിയത്ത്, വേണു, ബഷീർ, അലക്സ്, ലിജിൻ,അഷ്‌റഫ്‌ ഹൈദ്രു
എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

article-image

dsdsf

article-image

dfgdf

article-image

sdgxdfgx

article-image

sdgdfxg

article-image

dfgdfg

You might also like

Most Viewed