ആലപ്പുഴ പ്രവാസി അസോസിയേഷൻ നോർക്ക സേവനങ്ങളെ കുറിച്ചുള്ള ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു


മനാമ: ആലപ്പുഴ പ്രവാസി അസോസിയേഷൻ, ബഹ്റൈന്റെ നേതൃത്വത്തിൽ നോർക്ക സേവനങ്ങളെ കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ്സും, പ്രവാസി ഐഡി കാർഡ്, ക്ഷേമനിധി എന്നിവയുടെ രജിസ്ട്രേഷനും മനാമ അൽഹിലാൽ മെഡിക്കൽ സെന്റർ ഹാളിൽവെച്ച് സംഘടിപ്പിച്ചു.

പരിപാടിയുടെ ഉദ്ഘാടനം പ്രസിഡന്റ്‌ ജയ്സൺ കൂടാംപള്ളത്ത് നിർവ്വഹിച്ചു. പ്രതിഭ നോർക്ക ഹെൽപ് ഡസ്ക് കൺവീനർ പ്രദീപൻ വടവന്നൂർ ക്ലാസുകൾക്ക്‌ നേത്യത്വം നൽകി. ജനറൽ സെക്രട്ടറി അനൂപ് പള്ളിപ്പാട് സ്വാഗതവും, ചാരിറ്റി കോർഡിനേറ്റർ ജോർജ്ജ് അമ്പലപ്പുഴ ആമുഖ പ്രഭാഷണവും, അൽഹിലാൽ ഹോസ്പിറ്റൽ മാർക്കറ്റിംഗ്‌ ഹെഡ്‌ പ്യാരേലാൽ ആശംസയും, വൈസ്‌ പ്രസിഡന്റ്‌ ഹരീഷ്‌ ചെങ്ങന്നൂർ നന്ദിയും അറിയിച്ചു. പ്രവാസി ക്ഷേമനിധിയുടെ ആദ്യ അംഗത്വ കാർഡ് പ്രസിഡന്റ്‌ ജയ്സൺ കൂടാംപള്ളത്തിൽ നിന്നും അൽഹിലാൽ ഹോസ്പിറ്റൽ മാർക്കറ്റിംഗ്‌ ഹെഡ്‌ പ്യാരേലാൽ ഏറ്റുവാങ്ങി. ക്ലാസ്സുകൾ നയിച്ച പ്രദീപൻ വടവന്നൂറിന്‌ ജനറൽ സെക്രട്ടറി അനൂപ്‌ പള്ളിപ്പാട്‌ ഉപഹാരം കൈമാറി.

വൈസ് പ്രസിഡന്റ് ശ്രീകുമാർ കറ്റാനം, സെക്രട്ടറിമാരായ അനീഷ് മാളികമുക്ക്, സജി കലവൂർ, ജോ. ട്രഷറാർ സാം കാവാലം, ഹെൽപ്‌ ലൈൻ കോർഡിനേറ്റർ ശ്രീജിത്ത് ആലപ്പുഴ, മീഡിയ കോർഡിനേറ്റർ സുജേഷ് എണ്ണയ്ക്കാട്, മെബർഷിപ്‌ കോർഡിനേറ്റർ ലിജോ കൈനടി, ആർട്ട്സ്‌ & സ്പോർട്ട്സ്‌ കോർഡിനേറ്റർ ജുബിൻ ചെങ്ങന്നൂർ, എക്സിക്യൂട്ടീവ് കമ്മറ്റി അംഗം അരുൺ, ഹരിപ്പാട്, വനിതാവേദി പ്രസിഡന്റ്‌ ആതിരാ പ്രശാന്ത്‌, വനിതാവേദി ജനറൽ സെക്രട്ടറി സുനിതാ നായർ, വനിതാ വേദി എക്സിക്യൂട്ടീവ്‌ അംഗം രശ്മി ശ്രീകുമാർ എന്നിവർ പരിപാടികൾക്ക്‌ നേതൃത്വം നൽകി.

article-image

sdfd

article-image

cvbcb

You might also like

Most Viewed