കൊല്ലം പ്രവാസി അസോസിയേഷന്‍ ജില്ലാ സമ്മേളനം നടന്നു


മനാമ: ബഹ്റൈനിലെ കൊല്ലം പ്രവാസികളുടെ ജില്ലാ കൂട്ടായ്മയായ കൊല്ലം പ്രവാസി അസോസിയേഷന്‍ പത്ത് ഏരിയ സമ്മേളനങ്ങള്‍ക്ക് ശേഷം വിപുലമായ ജില്ലാ സമ്മേളനം സംഘടിപ്പിച്ചു. അകാലത്തില്‍ മരണമടഞ്ഞ ഗുദൈബിയ ഏരിയ പ്രസിഡന്‍റ് ആയിരുന്ന ബോജിയുടെ പേരിൽ സഗയയിലെ കെ.സി.എ ഹാളില്‍ നടന്ന സമ്മേളനത്തിൽ പത്തു ഏരിയകളില്‍ നിന്നും പുതിയതായി തിരഞ്ഞെടുക്കപെട്ട ഏരിയ ഭാരവാഹികളും, സെന്‍ട്രല്‍ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപെട്ട അംഗങ്ങളും, പ്രവാസിശ്രീ അംഗങ്ങളും ഉള്‍പ്പടെ നൂറോളം പ്രധിനിധികള്‍ പങ്കെടുത്തു.

പൊതുയോഗം, പ്രതിനിധി സമ്മേളനം, സാമൂഹിക സംഗമം എന്നീ മൂന്നു സെഷനായിട്ടായിരുന്നു ജില്ലാ സമ്മേളനം നടന്നത്. ആദ്യ സെഷനിൽ സെക്രട്ടറി സന്തോഷ് കാവനാട് സ്വാഗതം പറഞ്ഞു. പ്രസിഡന്റ് നിസാർ കൊല്ലം അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ 2022 -24 വർഷത്തെ പ്രവർത്തന റിപ്പോർട്ടും, ട്രെഷറർ രാജ് കൃഷ്ണൻ 2022 -24 വർഷത്തെ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. തുടർന്ന് നടന്ന പ്രതിനിധി സമ്മേളനത്തിനു വൈസ് പ്രസിഡന്‍റ് കിഷോര്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അനോജ് മാസ്റ്റര്‍ സ്വാഗതം ആശംസിച്ചു. ഇതിന് ശേഷം നടന്ന സാമൂഹിക സംഗമത്തിൽ ബഹ്‌റൈനിലെ വിവിധ സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകര്‍ പങ്കെടുത്തു. സാമൂഹ്യ പ്രവർത്തകൻ കെ.ടി സലിം പരിപാടി ഉത്‌ഘാടനം ചെയ്തു.

article-image

aesffgsdfdf

article-image

asdadsads

article-image

adsfdssdfdfs

article-image

adsddsz

article-image

asADSAS

article-image

SDFVBVX

You might also like

Most Viewed