‘യങ് സ്‌പേസ് ലീഡേഴ്‌സ്’ അവാർഡ് ബഹ്റൈൻ ശാസ്ത്രജ്ഞ അയ്ഷ അൽഹറത്തിന്


ഇന്റർനാഷനൽ ആസ്ട്രോനോട്ടിക്കൽ ഫെഡറേഷന്റെ ‘യങ് സ്‌പേസ് ലീഡേഴ്‌സ്’ അവാർഡ് ബഹ്റൈനിലെ നാഷനൽ സ്‌പേസ് സയൻസ് ഏജൻസി ഉപഗ്രഹ ഡിസൈൻ വിഭാഗം മേധാവി അയ്ഷ അൽഹറത്തിന് ലഭിച്ചു. ബഹിരാകാശ പര്യവേഷണത്തിന് നൽകിയ സംഭാവനകൾക്ക് അന്താരാഷ്ട്ര പുരസ്‌കാരം നേടുന്ന ആദ്യത്തെ അറബ് വംശജയാണ് ഈ ബഹ്‌റൈനി എൻജിനീയർ. ലോകമെമ്പാടുമുള്ള മത്സരാർഥികളിൽനിന്ന് തെരഞ്ഞെടുത്ത ആറുപേർക്കാണ് അവാർഡ് ലഭിച്ചത്. 77 രാജ്യങ്ങളിൽ നിന്നുള്ളവരും 18 നും 35 നും ഇടയിൽ പ്രായമുള്ളവരുമായ 5000ത്തിലധികം മത്സരാർഥികളിൽനിന്നാണ് തെരഞ്ഞെടുപ്പ് നടന്നത്.

ആദ്യത്തെ ബഹ്‌റൈൻ വനിത ബഹിരാകാശ എൻജിനീയറായ അൽഹറം, ഉപഗ്രഹ വിക്ഷേപണ ദൗത്യത്തിന്റെ  കമാൻഡർ പദവി വഹിച്ച ആദ്യ അറബ് വംശജകൂടിയാണ്. ബഹ്റൈനിന്റെ അൽ മുൻതർ സാറ്റലൈറ്റ് പ്രോജക്റ്റിനും ഇവർ നേതൃത്വം നൽകുന്നുണ്ട്. രാജ്യാന്തര ഫോറത്തിൽ ബഹ്‌റൈന്റെ പതാക ഉയർത്താന്‍ സാധിച്ചതിൽ  അഭിമാനമുണ്ടെന്ന് അയ്ഷ അൽഹറം പറഞ്ഞു. അയ്ഷ അൽഹറമിനെ ഹമദ് രാജാവിന്റെ പത്നിയും സുപ്രീം കൗൺസിൽ ഫോർ വിമൻ പ്രസിഡന്റുമായ പ്രിൻസസ് സബീക്ക ബിൻത് ഇബ്രാഹിം ആൽ ഖലീഫ അഭിനന്ദിച്ചു.

article-image

sdfsdf

You might also like

Most Viewed