മനാമ സൂഖ് തീപ്പിടുത്തം - ഫണ്ട് കൈമാറി സമസ്ത ബഹ്റൈൻ


മനാമ:മനാമ സൂഖിലെ തീപിടുത്തത്തിൽ ജീവിത മാർഗം നഷ്ടപ്പെട്ടവർക്ക് ആശ്വാസം നൽകാനായി നടത്തുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി നടക്കുന്ന ധനസമാഹരണത്തിലേയ്ക്ക് ആദ്യത്തെ ഫണ്ട് സമസ്ത ബഹ്റൈൻ കൈമാറി. സമസ്ത സ്ഥാപക ദിനത്തോടനുബന്ധിച്ചു സമസ്ത ബഹ്റൈൻ സംഘടിപ്പിച്ച ബഹുജന സമ്മേളന സദസ്സിൽ വെച്ചു പ്രസിഡണ്ട് സയ്യിദ് ഫക്റുദ്ധീൻ കോയ തങ്ങൾ മനാമ തീപ്പിടുത്തവുമായി നടന്നുവരുന്ന പ്രവർത്തനങ്ങളുടെ പ്രതിനിധികളായ സുബൈർ കണ്ണൂർ, കെ ടി സലീം, ഹാരിസ് പഴയങ്ങാടി, അൻവർ കണ്ണൂർ, ലത്തീഫ് മരക്കാട്ട് എന്നിവർക്കാണ് ഫണ്ട് നൽകിയത്.

എസ് കെ എസ് എഫ് സ്റ്റേറ്റ് വൈസ് പ്രസിഡണ്ട് അൻവർ മുഹ്‌യിദ്ധീൻ ഹുദവി, സമസ്ത ബഹ്റൈൻ വർക്കിംഗ് പ്രസിഡണ്ട് വി കെ കുഞ്ഞഹമ്മദ് ഹാജി, സെക്രട്ടറി എസ് എം അബ്ദുൽ വാഹിദ്, സമസ്ത ബഹ്റൈൻ കേന്ദ്ര ഏരിയാ നേതാക്കൾ, പ്രവർത്തകർ, തുടങ്ങിയർ സദസ്സിൽ സന്നിഹിതരായിരുന്നു.

article-image

drgdg

You might also like

Most Viewed