ഐ വൈ സി സി ബഹ്‌റൈൻ- സാന്ത്വന സ്പർശം പദ്ധതിയുടെ ഭാഗമായി ചികിത്സാ സഹായം കൈമാറി

മനാമ: കോഴിക്കോട് ജില്ലയിലെ അത്തോളി സ്വദേശിയും പൊതുപ്രവർത്തകനുമായ ലിബീഷിന്റെ മകന്റെ ഹൃദയ സംബദ്ധമായ ചികിത്സാ സഹായാർത്ഥം ഐ വൈ സി സി ബഹ്‌റൈൻ ദേശീയ കമ്മിറ്റി സാന്ത്വന സ്പർശം പദ്ധതിയുടെ ഭാഗമായി സ്വരൂപ്പിച്ച തുക എൻ എസ് യു ഐ ജനറൽ സെക്രട്ടറിയും, മുൻ കെ എസ് യു സംസ്ഥാന പ്രസിഡന്റുമായ കെ എം. അഭിജിത്, ഐ വൈ സി സി ബഹ്‌റൈൻ എക്സിക്യൂട്ടീവ് അംഗം അൻസാർ ടി ഇ എന്നിവർ അത്തോളിയിൽ വെച്ച് ചേർന്ന ചടങ്ങിൽ കൈമാറി.
ചടങ്ങിൽ അത്തോളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാജൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജൈസൽ അത്തോളി, മണ്ഡലം വൈസ് പ്രസിഡന്റ് വി ടി കെ ഷിജു എന്നിവർ സന്നിഹിതർ ആയിരുന്നു. ജീവകാരുണ്യ പ്രവർത്തനനങ്ങൾക്ക് ഐവൈസിസി ബഹ്‌റൈൻ എന്നും മുൻഗണന നൽകുന്ന പ്രവർത്തനങ്ങളുമായാണ് കഴിഞ്ഞ പതിനൊന്നു വർഷക്കാലവും മുന്നോട്ടു പോകുന്നത് എന്ന് ഐ വൈ സി സി ബഹ്‌റൈൻ പ്രസിഡന്റ് ഷിബിൻ തോമസ്, ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രെഷറർ ബെൻസി ഗനിയുഡ്, ചാരിറ്റി കൺവീനർ സലീം അബൂതാലിബ് എന്നിവർ വാർത്താക്കുറിപ്പിൽ അറിയിച്ചു.
dsfsds
dss