മുഹറഖ് മലയാളി സമാജം, അന്താരാഷ്ട്ര യോഗാദിനാചരണം നടത്തി

മനാമ: അന്താരാഷ്ട്ര യോഗ ദിനാചരണ ഭാഗമായി മുഹറഖ് മലയാളി സമാജം ആർട്ട് ഓഫ് ലിവിങ് ബഹ്‌റൈനുമായി സഹകരിച്ചു യോഗ സെഷൻ സംഘടിപ്പിച്ചു. മുഹറഖ് ലുലു ഹൈപ്പർ മാർക്കറ്റ് ഗ്രൗണ്ട് ഫ്ലോറിൽ വച്ച് നടന്ന പരിപാടിക്കു പ്രസിഡന്റ് അനസ് റഹിം അധ്യക്ഷത വഹിച്ചു.
ആർട്ട് ഓഫ് ലിവിങ് യോഗധ്യാപകരായ അജീത് നമ്പ്യാരും, ഷീജ അജീതും പരിശീലനം നൽകി. യോഗാസനം, പ്രാണായാമ, മെഡിറ്റേഷനും ഉൾപ്പെട്ട സെഷനിൽ നിരവധി പേർ പങ്കെടുത്തു. ആർട്ട് ഓഫ് ലിവിങ്, ബഹ്‌റൈൻ ചാപ്റ്റർ പ്രവർത്തകരുടെ നേതൃത്വത്തിലായിരുന്നു യോഗാപരിശീലനം സംഘടിപ്പിച്ചത്.എം എം എസ് സെക്രട്ടറി ആനന്ദ് വേണുഗോപാൽ നായർ സ്വാഗതവും, ട്രഷറർ ശിവശങ്കർ നന്ദിയും പറഞ്ഞു.
asfsfd
dfsgdfg
dsfgfdg