പൂവ്വച്ചൽ ഖാദർ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി ബഹ്റൈൻ മലയാളികൾ

മനാമ:
മലയാള സാഹിത്യത്തിനും, മലയാളഗാന ശാഖയ്ക്കും മികച്ച സംഭാവനകൾ നൽകിയ കവിയും ഗാനരചയിതാവുമായ പൂവച്ചൽ ഖാദറിന്റെ മൂന്നാം ചരമവാർഷികത്തോടനുബന്ധിച്ച് പൂവാച്ചൽ ഖാദർ സാംസ്കാരിക വേദി പ്രഖ്യാപിപ്പിച്ച പുരസ്കാരങ്ങളിൽ രണ്ടെണ്ണം ഏറ്റുവാങ്ങിയത് ബഹ്റൈൻ മലയാളികൾ. ബഹ്റൈനിലെ പ്രമുഖ ഫോട്ടോഗ്രാഫറായ സി പി രഞ്ജിത്ത് കൂത്തുപറമ്പിന് നവരത്ന പുരസ്കാരവും, പ്രമുഖ സാമൂഹ്യപ്രവർത്തകയായ ഗീതാ വേണുഗോപാലിന് വുമൺ ഓഫ് ഹ്യുമാനിറ്റേറിയൻ പുരസ്കാരവുമാണ് ലഭിച്ചത്. സി പി രഞ്ജിത്ത് കൂത്തുപ്പറമ്പിന് വേണ്ടി പിതാവ് സി പി ഗോപാലനാണ് പുരസ്കാരം സ്വീകരിച്ചത്.
aa
തിരുവനന്തപുരം വൈലോപ്പിളളി സംസ്കൃതി ഭവനിൽ വെച്ച് സംഘാടക സമിതി ചെയർമാൻ അഡ്വ.ഐ .ബി സതീഷ് എം എൽ എയുടെ അദ്ധ്യക്ഷതിൽ നടന്ന പുരസ്കാര ദാനചടങ്ങ് ചീഫ് വിപ്പ് എൻ ജയരാജാണ് ഉദ്ഘാടനം ചെയ്തത്. ജി സ്റ്റീഫൻ എംഎൽഎ, അഡീഷണൽ അഡ്വക്കേറ്റ് ജനറൽ അഡ്വ.കെ.പി. ജയചന്ദ്രൻ, പന്തളം സുധാകരൻ, മുരുകൻ കാട്ടാക്കട, ചലചിത്ര നടൻ സൈജു കുറുപ്പ്, തുടങ്ങിയവരും പുരസ്കാരവേദിയിൽ സന്നിഹിതരായിരുന്നു.
aa