ഇന്ത്യൻ സ്‌കൂൾ അധ്യാപകരുടെ സേവന മികവിനെ ആദരിച്ചു

മനാമ:
ഇന്ത്യൻ സ്‌കൂളിൽ ദീർഘകാലമായി സേവനം നടത്തിവരുന്ന അധ്യാപക-അനധ്യാപക ജീവനക്കാരുടെ മാതൃകാപരമായ സേവനത്തെ അംഗീകരിക്കുന്നതിനും അനുമോദിക്കുന്നതിനുമായി അവാർഡ് ദാന ചടങ്ങ് സംഘടിപ്പിച്ചു. 53 അധ്യാപകരെയാണ് ഇതിന്റെ ഭാഗമായി മെഡലുകളും സർട്ടിഫിക്കറ്റുകളും ക്യാഷ് അവാർഡുകളും നൽകി ആദരിച്ചു.
ഇസ ടൗൺ കാമ്പസിലെ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി.രാജപാണ്ഡ്യൻ, അസി.സെക്രട്ടറി രഞ്ജിനി മോഹൻ, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ മിഥുൻ മോഹൻ, മുഹമ്മദ് നയാസ് ഉല്ല, ബിജു ജോർജ്ജ്, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, ജൂനിയർ വിങ് പ്രിൻസിപ്പൽ പമേല സേവ്യർ, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ് ,സീനിയർ സ്കൂൾ അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി സതീഷ്, മിഡിൽ വിഭാഗം വൈസ് പ്രിൻസിപ്പൽ ജോസ് തോമസ്, ജൂനിയർ വിങ് വൈസ് പ്രിൻസിപ്പൽ പ്രിയ ലാജി, ഇരു കാമ്പസുകളിലെയും മുഴുവൻ ജീവനക്കാർ എന്നിവർ പങ്കെടുത്തു. ധന്യ സുമേഷ്, മിനു റൈജീഷ് എന്നിവർ അവതാരകരായിരുന്നു.
aa
aa