ഓണാഘോഷത്തിന് നിറം പകരാനൊരുങ്ങി കേരളീയ സമാജം വനിതാവേദി


മനാമ: 

ബഹ്റൈൻ കേരളീയ സമാജം വനിതാവേദി ഓണാഘോഷങ്ങളുടെ ഭാഗമായി റിഥം ഓഫ് കേരള എന്ന പേരിൽ വിവിധ മെഗാ കലാപരിപാടികൾ ഒരുക്കുമെന്ന് പ്രസിഡന്റ്‌ മോഹിനി തോമസ്, സെക്രട്ടറി ജയ രവികുമാർ എന്നിവർ അറിയിച്ചു. സെപ്റ്റംബർ 14-ാം തീയതി ശനിയാഴ്ച ഇതിന്റെ ഭാഗമായി "മെഗാ തിരുവാതിര" എന്ന പേരിൽ 150ൽ അധികം വനിതകൾ ചേർന്ന് ഏറ്റവും വലിയ തിരുവാതിര നൃത്തം അവതരിപ്പിക്കും. ഇതോടൊപ്പം മാർഗംകളി, ഒപ്പന, കൈകൊട്ടിക്കളിയും എന്നിവയും അരങ്ങേറും. ഈ പരിപാടിയിൽ പങ്കെടുക്കാൻ 36782497 അല്ലെങ്കിൽ 32052047 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. പരിപാടികളുടെ റിഹേഴ്സലിന്റെ ഉദ്ഘാടനം സമാജം പ്രസിഡണ്ട് പി വി രാധാകൃഷ്ണ പിള്ള നിർവഹിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed