കുട്ടികളുടെ ചിത്രരചന മത്സരം സംഘടിപ്പിക്കാനൊരുങ്ങി ആലപ്പുഴ പ്രവാസി അസോസിയേഷൻ ബഹ്റൈൻ വനിതാ വേദി


മനാമ: 

ആലപ്പുഴ പ്രവാസി അസോസിയേഷൻ ബഹ്റൈൻ വനിതാ വേദിയുടെ നേതൃത്വത്തിൽ കുട്ടികൾക്കായി കലാത്മീകം എന്ന പേരിൽ ജൂലൈ 05 വെള്ളിയാഴ്ച വൈകിട്ട് 3 മണി മുതൽ ഇന്ത്യൻ ക്ലബ്ബിൽ വെച്ച് ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു. മത്സരങ്ങൾ ഗ്രൂപ്പ് തിരിച്ചാണ് ക്രമീകരിച്ചിരിക്കുന്നത്. ആറ് വയസ് വരെയുള്ള കുട്ടികൾക്ക് ക്രയോൺ ഉപയോഗിച്ചും, ഏഴ് മുതൽ 12 വയസ് വരെ പ്രായമുള്ളവർക്ക് കളർ പെൻസിൽ ഉപയോഗിച്ചും, 13 മുതൽ 16 വയസ്സ് വരെ പ്രായമുള്ളവർക്ക് കളർ പെൻസിൽ, വാട്ടർ കളർ എന്നിവ ഉപയോഗിച്ചുമാണ് മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കുക. രജിസ്ട്രേഷനും, കൂടുതൽ വിവരങ്ങൾക്കും 37356788 അല്ലെങ്കിൽ 33364388 എന്നീ നമ്പറുകളിലാണ് ബന്ധപ്പെടേണ്ടത്.

article-image

aaa

You might also like

  • Lulu Exchange
  • Straight Forward

Most Viewed