സ്ഥാപകദിനാചരണവും പ്രാർത്ഥനാ സംഗമവും സംഘടിപ്പിച്ച് സമസ്ത ബഹ്റൈൻ


മനാമ:

സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ 98ാം വാർഷികത്തിന്റെ ഭാഗമായി സമസ്ത ബഹ്റൈൻ സ്ഥാപകദിനാചരണം സംഘടിപ്പിച്ചു. മനാമ ഇർശാദുൽ മുസ്‌ലിമിൻ മദ്റസയിൽ ന‌‌‌ടന്ന പരിപാടിയോടനുബന്ധിച്ച് പ്രാർത്ഥനാ സംഗമവും നടത്തി. സമസ്ത ബഹ്റൈൻ പ്രസിഡണ്ട് സയ്യിദ് ഫക്റുദ്ധീൻ കോയ തങ്ങൾ തേങ്ങാപട്ടണം പതാക ഉയർത്തി പരിപാടിക്കു തുടക്കം കുറിച്ചു. സമസ്തയുടെ രൂപികരണത്തെ കുറിച്ചും, മുൻകാല നേതൃത്വത്തെയും കുറിച്ച് ഫക്റുദ്ധീൻ കോയ തങ്ങൾ മദ്റസ വിദ്യാർത്ഥികൾക്കു പരിചയപ്പെടുത്തി സംസാരിച്ചു.

സമസ്ത ബഹ്റൈൻ വർക്കിംഗ് പ്രസിഡണ്ട് വി കെ കുഞ്ഞഹമ്മദ് ഹാജി, ഓർഗനൈസിംഗ് സെക്രട്ടറി അബ്ദുൽ മജീദ് ചോലക്കോട്, വൈസ് പ്രസിഡണ്ട് ശറഫുദ്ധീൻ മൗലവി, മദ്റസ സദർ മുഅല്ലിം അശ്റഫ് അൻവരി ചേലക്കര, എസ്കെഎസ്എഫ് ജനറൽ സെക്രട്ടറി നവാസ് കുണ്ടറ തുടങ്ങിയവരും പരിപാടിയിൽ സന്നിഹിതരായിരുന്നു.

സ്ഥാപക ദിനത്തിൻ്റെ ഭാഗമായി സമസ്ത ബഹ്റൈൻ സംഘടിപ്പിക്കുന്ന പ്രതിനിധി സമ്മേളനം നാളെ വൈകുന്നേരം 4.30 നും ബഹുജന സംഗമം രാത്രി 7 മണിക്കും മനാമ ഗോൾഡ് സിറ്റിയിലുള്ള സമസ്ത ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുമെന്നും, എസ്കെഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് അൻവർ മുഹ്‌യിദ്ധീൻ ഹുദവി മുഖ്യാതിഥിയായി പങ്കെടുക്കുമെന്നും സംഘാടകർ അറിയിച്ചു.

article-image

aa

You might also like

  • Lulu Exchange
  • Straight Forward

Most Viewed