മുദ്ര 2024 നൃത്ത അരങ്ങേറ്റം ശ്രദ്ധേയമായി


മനാമ ബഹ്റൈനിലെ നൃത്ത അധ്യാപികയായ ആർ എൽ വി സിന്ധു സുനിൽകുമാറിന്റെ കീഴിൽ പരിശീലിച്ച ഏഴു വിദ്യാർഥിനികളുടെ അരങ്ങേറ്റം-"മുദ്ര 2024" എന്ന പേരിൽ ഇന്ത്യൻ ക്ലബ്ബിൽ വെച്ച് നടന്നു. അൻവിത അനൂപ്, കാശ്മീര ശിവകുമാർ, സാൻവിക അനൂപ് എന്നീ കുട്ടികൾ ഭരതനാട്യത്തിലും അന്ന ബാബു, ഹന്ന ആൽവിൻ, സെറാ ആൽവിൻ, വൈഗ പ്രജിത്ത് എന്നീ കുട്ടികൾ മോഹിനിയാട്ടത്തിലും അരങ്ങേറ്റം കുറിച്ചു.

ചടങ്ങിൽ വിശിഷ്ട അതിഥികളായി ഐ സി ആർ എഫ് ചെയർമാൻ ഡോക്ടർ ബാബു രാമചന്ദ്രൻ, ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ മിസ്റ്റർ ഗോപിനാഥ് മേനോൻ, സെന്റ് പീറ്റേഴ്സ് ജാക്കോബൈറ്റ് സിറിയൻ ഓർത്തഡോക്സ് ചർച്ച് വികാരി ഫാദർ ജോൺസ് ജോൺസൺ, ഇന്ത്യൻ ക്ലബ് സെക്രട്ടറി അനിൽകുമാർ എന്നിവർ പങ്കെടുത്തു. ആർ എൽ വി സിന്ധു സുനിൽകുമാറിന്റെ കീഴിൽ നൃത്തം അഭ്യസിച്ചു വരുന്ന 40 ഓളം ശിഷ്യകളുടെ വിവിധതരം നൃത്ത പരിപാടികളും ഇതോടൊപ്പം ഉണ്ടായിരുന്നു. അനൂപ് ശശികുമാർ സ്വാഗതവും അനൂപ് നാരായണൻ നന്ദിയും പറഞ്ഞു.

article-image

േ്ോ്േ

article-image

േ്േ്

article-image

േേോ്

article-image

േോമേമ

article-image

ോേ

article-image

setset

You might also like

Most Viewed