മനാമ സൂഖ് അഗ്നിബാധ: ആശ്വാസമായി കെഎംസിസിയുടെ സഹായധനം
![മനാമ സൂഖ് അഗ്നിബാധ: ആശ്വാസമായി കെഎംസിസിയുടെ സഹായധനം മനാമ സൂഖ് അഗ്നിബാധ: ആശ്വാസമായി കെഎംസിസിയുടെ സഹായധനം](https://www.4pmnewsonline.com/admin/post/upload/A_J7lfqEjy3p_2024-06-26_1719385523resized_pic.jpg)
മനാമ: മനാമ സൂഖിൽ അഗ്നി ബാധയെ തുടർന്ന് ദുരിതമനുഭവിക്കുന്ന കച്ചവടക്കാർക്ക് ആശ്വാസമായി കെഎംസിസി ബഹ്റൈൻ ധനസഹായം നൽകി. സ്വന്തം സ്ഥാപനങ്ങൾ പൂർണ്ണമായും കത്തി നശിച്ചതിനെ തുടർന്ന് പ്രയാസം അനുഭവിക്കുന്ന 13 പേർക്കാണ് കെഎംസിസി സാമ്പത്തിക സഹായം നൽകിയത്.
ബഹ്റൈനിലെത്തിയ മഞ്ചേശ്വരം എംഎൽഎ എ. കെ. എം. അഷ്റഫിന്റെയും, കെഎംസിസി ബഹ്റൈൻ പ്രസിഡണ്ട് ഹബീബ് റഹ്മാന്റെയും ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കലിന്റെയും നേതൃത്വത്തിൽ മനാമ സൂഖ് സന്ദർശിച്ച് കാര്യങ്ങൾ വിലയിരുത്തിയിരുന്നു. നിനച്ചിരിക്കാതെ വന്ന തീനാളങ്ങൾ നക്കി തുടച്ച മനാമ സൂഖിൽ ഒന്നും അവശേഷിക്കാതെ കഷ്ടപ്പെടുന്ന ചെറിയ വരുമാനക്കാരായ കച്ചവടക്കാർ അനുഭവിക്കുന്ന വേദന മനസിലാക്കാൻ പിന്നീട് കെഎംസിസി സംസ്ഥാന ഭാരവാഹികളും ജില്ലാ ഭാരവാഹികളും ഇവിടെയെത്തി. കടകൾ കത്തിയതിനെ തുടർന്ന് ജോലിക്ക് പോകാനോ ബിസിനസ് നടത്താനോ കഴിയാതെ പത്ത് ദിവസത്തിലധികമായി റൂമുകളിൽ കഴിയുകയാണ് ഭൂരിഭാഗം പേരും. ഇനി കടകൾ എപ്പോൾ തുറക്കുമെന്നതും അറിയാതെ അനീശ്ചിതത്തിലാണ്. സാഹചര്യത്തിന്റെ ഗൗരവം മനസ്സിലാക്കിയാണ് സാമ്പത്തിക സഹായം നൽകാൻ കെഎംസിസി ഭാരവാഹികൾ അടിയന്തിര യോഗം ചേർന്ന് തീരുമാനിച്ചത്.
നേരത്തേ ദുരിതം സംഭവിച്ച ഉടനെ ആവശ്യക്കാർക്ക് ഭക്ഷണം ഉൾപ്പെടെയുള്ളവ കെഎംസിസി നേരിട്ടു ഏർപ്പാട് ചെയ്തിരുന്നു. കൂടാതെ റൂമുകളിൽ ഭക്ഷണം ഉണ്ടാക്കുന്നവർക്ക് ക്യാപിറ്റൽ ഗവൺറെറ്റ് കെഎംസിസി മുഖേന ഡ്രൈ ഫുഡ് കിറ്റുകൾ വിതരണം ചെയ്യുകയും ചെയ്തിരുന്നു. കെഎംസിസി ആസ്ഥാനത് നടന്ന ചടങ്ങിൽ കെഎംസിസി പ്രസിഡന്റ് ഹബീബ് റഹ്മാൻ ദുരിത ബാധിതർക്ക് വിതരണം ചെയ്യാനുള്ള സഹായ ധനം സൂഖ് കോഡിനേറ്റർ സലീം തളങ്കരയെ ഏല്പിച്ചു. സംസ്ഥാന ഭാരവാഹികളായ അസൈനാർ കളത്തിങ്കൽ, കെ. പി. മുസ്തഫ, ശംസുദ്ധീൻ വെള്ളികുളങ്ങര, എ. പി. ഫൈസൽ, ഒ.കെ. കാസിം, കെ. കെ. സി. മുനീർ, ശരീഫ് വില്ലിയപ്പള്ളി,എന്നിവർക്ക് പുറമെ
എസ്. വി ജലീൽ അഷ്റഫ് അഴിയുർ സന്നിഹിതരായിരുന്നു.
thfth