പി സി ഡബ്ല്യൂ എഫ് യുനൈറ്റഡ് കപ്പ് ഫുട്ബാൾ ടൂർണമെന്റിൽ സ്പോർട്ടിങ് എഫ്സി ഗോവ ചാമ്പ്യൻമാർ


മനാമ:

പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ സ്പോർട്സ് വിംഗ് സംഘടിപ്പിച്ച യുനൈറ്റഡ് കപ്പ് 2കെ24 സീസൺ വൺ പ്രൊഫഷണൽ ഫുട്ബോൾ ടൂർണമെന്റിൽ യുവ കേരള എഫ്സിയെ പരാജയപ്പെടുത്തി സ്പോർട്ടിങ് എഫ്സി ഗോവ ജേതാക്കളായി. വിജയികൾക്ക് ബാലൻ കണ്ടനകവും, മുഹമ്മദ് മാറഞ്ചേരിയും ട്രോഫിയും പ്രൈസ് മണിയും കൈമാറി. ഫയർ പ്ളേ അവാർഡ് ഗ്രോ എഫ്സിക്കും, ടൂർണമെന്റിലെ മികച്ച കളിക്കാരനുള്ള ഗോൾഡൻ ബോളിന് സച്ചിൻ (സ്പോർട്ടിങ്), ഏറ്റവും കൂടുതൽ ഗോളടിച്ച കളിക്കാരനുള്ള ഗോൾഡൻ ബൂട്ടിന് ഇല്യാസ്(യുവ കേരള), മികച്ച ഗോൾകീപ്പറായി ഗോൾഡൻ ഗ്ലൗവിന് ജോയൽ (സ്പോർട്ടിങ്), മികച്ച ഡിഫണ്ടർ നബീൽ(യുവ കേരള), ഓരോ കളിയിലും മികച്ച കളിക്കാരായി അൽഫാസ്( അൽ മിനാർ), റീഗൺ(സ്പോർട്ടിങ്), ഇല്യാസ്(യുവ കേരള), ഫവാസ് ഫിനു(കെഎംസിസി), അലി(യുവ കേരള), സച്ചിൻ(സ്പോർട്ടിങ് ), മെക്വിൻ(സ്പോർട്ടിങ്) എന്നിവരെയും തെരഞ്ഞെടുത്തു.

ബഹ്‌റൈൻ പാർലിമെന്റ് അംഗം ഡോ. മറിയം അൽ ദഈൻ യൂനൈറ്റഡ് കപ്പ് 2കെ24 കിക്കോഫ് നിർവ്വഹിച്ചു. സോഷ്യൽ മീഡിയ ഫെയിം അലി ജാഫർ മുഖ്യാതിഥിയായിരുന്നു. സാമൂഹ്യ പ്രവർത്തകരായ സെയ്ത് ഹനീഫ, ചെമ്പൻ ജലാൽ, അൻവർ നിലമ്പൂർ, റംഷാദ് അയിലക്കാട്, രഞ്ജിത്ത്, അനസ് റഹീം, റിച്ചി, എബ്രഹാം ജോൺ, ഹസ്സൈനാർ കളത്തിങ്കൽ ഇക്ബാൽ താനൂർ ഉമ്മർ കുട്ടിലങ്ങാടി നിസാർ ഉസ്മാൻ, ശറഫുദ്ധീൻ എന്നിവരും പങ്കെടുത്തു.

article-image

aa

You might also like

Most Viewed