ദുരിതജീവിതത്തിനൊടുവിൽ നാട്ടിലെത്തി ബഹ്റൈൻ പ്രവാസി


മനാമ:

ആന്ധ്രപ്രദേശിലെ ഈസ്റ്റ് ഗോദാവരിയില കക്കിനാട സ്വദേശിയും ബഹ്റൈൻ പ്രവാസിയുമായ സുദർശന റാവു പോലുമുറി ദുരിതജീവിതത്തിനൊടുവിൽ നാട്ടിലെത്തി. ബഹ്റൈനിലെ പ്രവാസി ലീഗൽ സെൽ ഇന്ത്യൻ എംബസിയും, വിവിധ മന്ത്രാലയങ്ങളുമായി നടത്തിയ ഇടപ്പെടലുകളാണ് വർഷങ്ങളായി അസുഖബാധിതനായിട്ടും നാട്ടിൽ പോകാൻ കഴിയാതിരുന്ന ഇയാൾക്ക് തുണയായത്. ഇന്ന് രാവിലെയാണ് ഗൾഫ് എയർ വിമാനത്തിൽ അദ്ദേഹം ഹൈദരാബാദിലെത്തിയത്. തുടർ ചികിത്സക്കായി അവിടെ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടിരിക്കുകയാണ്.

അമിതമായ രക്തസമ്മർദ്ദവും, പ്രമേഹവും കാരണം ജിദാഫ്‌സ് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട ഇയാളുടെ മുകളിൽ സാമ്പത്തിക പ്രശ്നങ്ങളുടെ പേരിൽ ബാങ്ക് കൊടുത്ത ട്രാവൽ ബാൻ കേസാണ് യാത്രയ്ക്ക് തടസമായി നിന്നത്. വിഷയത്തിൽ പ്രവാസി ലീഗൽ സെൽ ബഹ്റൈൻ ചാപ്റ്റർ പ്രസിഡണ്ട് സുധീർ തിരുനിലത്തലത്തും,  പിഎൽസി ഗവേർണിങ്ങ് കൗൺസിൽ അംഗം സ്പന്ദന കിഷോറും ഇടപ്പെട്ടതോടെയാണ് സുദർശന റാവുവിന്റെ യാത്ര സാധ്യമായത്. ശ്രീറാവുവിന്റെ നാട്ടിലേക്കുള്ള മടക്കത്തിന് പ്രവാസി ലീഗൽ സെല്ലോടൊപ്പം പ്രവർത്തിച്ച സാമൂഹ്യപ്രവർത്തകർ, ഇന്ത്യൻ എംബസി, എമിഗ്രേഷൻ അധികൃതർ, ആന്ധ്രപ്രദേശ് നോൺ റെസിഡന്റ് തെലുങ്കു സൊസൈറ്റി, കാക്കിനാട ഗവൺമെന്റ് ആശുപത്രി ഡോക്ടർമാർ തുടങ്ങിയവർക്ക് നന്ദി രേഖപ്പെടുത്തുന്നതായി പ്രവാസി ലീഗൽ സെൽ ബഹ്റൈൻ ചാപ്റ്റർ പ്രസിഡണ്ട് സുധീർ തിരുനിലത്ത് അറിയിച്ചു.

article-image

aa

You might also like

Most Viewed