കസാഖിസ്ഥാൻ സ്വദേശിനിയുടെ കൊലപാതകം; ബഹ്റൈനി സ്വദേശിക്ക് ജീവപര്യന്തം


വേശ്യവൃത്തിക്കായി വിളിച്ചു വരുത്തിയ കസാഖിസ്ഥാൻ സ്വദേശിയായ വനിതയെ കൊന്ന് അഗ്നിക്കിരയാക്കിയ കേസിൽ 44 വയസുകാരനായ ബഹ്റൈനി സ്വദേശിക്ക് ജീവപര്യന്തം ശിക്ഷ നൽകി ബഹ്റൈൻ കോടതി.  2023 ജൂൺ 16ന് നടന്ന സംഭവത്തിൽ ആറ് മക്കളുടെ പിതാവായ പ്രതി ഭാര്യയും കുട്ടികളും ഭാര്യഗൃഹത്തിലേയ്ക്ക് പോയപ്പോഴാണ് വേശ്യാവൃത്തിയിൽ ഏർപ്പെട്ടിരുന്ന കസാഖിസ്ഥാൻ വനിതയെ തന്റെ നുവൈദറത്തിലെ വീട്ടിലേയ്ക്ക് വിളിച്ചു വരുത്തിയത്.

ഇതിനിടയിൽ വീട്ടിലേയ്ക്ക് സന്ദർശനത്തിനായി സഹോദരിയും മക്കളും എത്തിയപ്പോൾ കസാഖിസ്ഥാൻ വനിതയെ ഒളിപ്പിച്ച് നിർത്താൻ ശ്രമിച്ചെങ്കിലും അവർ ഉടനെ തിരിച്ച് പോകണമെന്ന് ആവശ്യപ്പെട്ടതോടെയാണ് ഇവർ തമ്മിൽ വഴക്ക് ഉടലെടുത്തത്. തുടർന്ന് തലയിണ ഉപയോഗിച്ച് മുഖത്ത് അമർത്തി പ്രതി ഇവരെ കൊലപ്പെടുത്തുകയായിരുന്നു. സിത്രയിലെ ഫാം ഹൗസിൽ വെച്ച് മൃതദേഹം അഗ്നിക്കിരയാക്കിയെങ്കിലും, മകളെ  കാണാനില്ലെന്ന് അവരുടെ 76 വയസായ അമ്മ ബഹ്റൈനിലെ റഷ്യൻ എംബസിയിൽ പരാതിപ്പെട്ടതോടെയാണ് പോലീസ് ഈ കാര്യത്തിൽ അന്വേഷണം ആരംഭിച്ച് പ്രതിയെ കണ്ടെത്തിയത്.  ജീവപര്യന്തം തടവിന് പുറമേ, ഹാഷിഷ് ഉപയോഗത്തിന് പത്ത് വർഷത്തെ തടവും, മൂവായിരം ദിനാർ പിഴയും ചുമത്തിയിട്ടുണ്ട്.

article-image

sdfsf

You might also like

Most Viewed