പരിശോധനകൾ കർശനമായി തുടർന്ന് ബഹ്റൈൻ എൽഎംആർഎ


മനാമ

അനധികൃത തൊഴിലിൽ ഏർപ്പെടുന്നവർക്കെതിരെയുള്ള നടപടികൾ കർശനമായി തുടരുകയാണെന്ന് ബഹ്റൈനിലെ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി അധികൃതർ അറിയിച്ചു. ജൂൺ 9 മുതൽ ജൂൺ 22 വരെയുള്ള കാലയളവിൽ 90 പേരെയാണ് പരിശോധനകളിൽ കണ്ടെത്തി പിടികൂടിയിരിക്കുന്നത്. ഈ കാലയളവിൽ 153 പേരെ നാട് കടത്തിയിട്ടുണ്ട്. ആകെ 1198 പരിശോധനകളാണ് ഈ ദിവസങ്ങളിൽ അധികൃതർ നടത്തിയത്. കൂടുതൽ പേരും പിടിയിലായിരിക്കുന്നത് ബഹ്റൈൻ തലസ്ഥാനമായ മനാമയിൽ വെച്ചാണ്. അഭ്യന്തരമന്ത്രാലയമുൾപ്പെടയുള്ള മന്ത്രാലയങ്ങളുടെ സഹകരണത്തോടെയാണ് പരിശോധനകൾ നടക്കുന്നത്.

article-image

aa

You might also like

Most Viewed