കാൻസർ രോഗികൾക്ക് മുടി ദാനം നൽകി ബഹ്റൈൻ പ്രവാസികളായ ഉമ്മയും മകളും


മനാമ:

പത്തനംതിട്ട അടൂർ സ്വദേശിയായ ഷിബു ബഷീറിന്റെ ഭാര്യ സജ്ന ഷിബു മകൾ ഹിബ ഫാത്തിമയും കാൻസർ രോഗികൾക്ക് കീമോ തെറാപ്പി ചികിത്സയുടെ ഭാഗമായി മുടി കൊഴിയുന്നവർക്ക് ഉപയോഗിക്കാനായി വിഗ്ഗ് നിർമ്മിക്കുവാൻ ബഹ്‌റൈൻ കാൻസർ സൊസൈറ്റിക്ക് മുടി ദാനം നൽകി.  ബഹ്‌റൈൻ കാൻസർ സൊസൈറ്റി എക്സിക്യൂട്ടീവ് മാനേജർ അഹ്മദ്‌ അലി, ട്രെഷറർ യൂസഫ് ഫക്രൂ എന്നിവർ മുടി ഏറ്റുവാങ്ങി. കാൻസർ കെയർ ഗ്രൂപ്പ് ജനറൽ സെക്രട്ടറി കെ. ടി. സലീമും സന്നിഹിതനായിരുന്നു.  ഒ ഐ സി സി ബഹ്റൈൻ പത്തനംതിട്ട ജില്ലാ  ജനറൽ സെക്രട്ടറിയും,  മൈത്രി ബഹ്‌റൈൻ ചാരിറ്റി വിംഗ്‌ കൺവീനറുമാണ്  ഷിബു ബഷീർ. മകൾ ഹിബ ഫാത്തിമ ന്യൂ ഇന്ത്യൻ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയാണ്. 

article-image

a

You might also like

Most Viewed