പവിഴദ്വീപിലെ പാട്ടുമത്സരം 2024 ; എൽദോ എഡിസൺ വിജയി
മനാമ:
ബഹ്‌റൈനിലെ കോഴിക്കോട്ടുകാരുടെ കൂട്ടായ്മയായ കാലിക്കറ്റ് കമ്മ്യൂണിറ്റി ബഹ്‌റൈൻ -പവിഴദ്വീപിലെ കോഴിക്കോട്ടുകാർ, മലയാളികളായ ബഹ്‌റൈൻ പ്രവാസികൾക്കും കുടുംബാംഗങ്ങൾക്കുമായി സംഘടിപ്പിച്ച പവിഴദ്വീപിലെ പാട്ടുമത്സരം 2024ൽ തൃശൂർ സ്വദേശി എൽദോ എഡിസൺ വിജയിയായി. അനിൽകുമാർ ടി. വി- കാസർഗോഡ് ഫസ്റ്റ് റണ്ണറപ്പായും, നിത്യാ റോഷിത്-കോഴിക്കോട് സെക്കന്റ് റണ്ണറപ്പായും തിരഞ്ഞെടുക്കപ്പെട്ടു.
ഇന്ത്യൻ ക്ലബ്ബിൽ വെച്ച് 6 മണിക്കൂർ നീണ്ടുനിന്ന ലൈവ് റിയാലിറ്റി പാട്ടു മത്സരം കാണാനായി നിരവധി പേരാണ് എത്തിയത്. വീഡിയോ ഗാനങ്ങളായി ലഭിച്ച 55 എന്ററികളിൽ 34 മത്സരാർത്ഥികളാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഇവരിൽ നിന്ന് 12 പേരാണ് ഫിനാലെയിൽ പങ്കെടുത്തത്. ഇതിൽ നിന്ന് ആറ് പേർ ഗ്രാൻഡ് ഫിനാലെയിൽ മാറ്റുരച്ചു. പിന്നണി ഗായകരും, സംഗീതാദ്ധ്യാപകരുമായ അജയ് ഗോപാൽ, റോഷ്‌നി സുരേഷ് എന്നിവരായിരുന്നു വിധികർത്താക്കൾ. ഇവരും മത്സരത്തിനടയിൽ ഗാനങ്ങൾ ആലപിച്ചിരുന്നു. ഇവർക്കുള്ള ഉപഹാരങ്ങൾ സംഘടനയുടെ ക്ഷാധികാരി ജനാർദ്ദനൻ കെ, മുൻ പ്രസിഡന്റ് ബാബു ജി നായർ എന്നിവർ കൈമാറി.
റഫീഖ് വടകരയുടെ നേതൃത്വത്തിലുള്ള മ്യൂസിക് സിറ്റി ബഹ്‌റൈൻ ആയിരുന്നു ഓർക്കസ്ട്ര ഒരുക്കിയത്. ജനറൽ സെക്രട്ടറി പ്രജി വി. കാലിക്കറ്റ് ആയിരുന്നു പരിപാടിയുടെ സംവിധായകൻ. ഇന്ത്യൻ ക്ലബ് വൈസ് പ്രസിഡന്റ് ജോസഫ് ജോയ് മുഖ്യാതിഥി ആയിരുന്നു. കൂട്ടായ്മയുടെ പ്രസിഡന്റ് ശിവകുമാർ കൊല്ലറോത്ത് നന്ദി രേഖപ്പെടുത്തി. എന്റർടൈൻമെന്റ് സെക്രട്ടറി ശ്രീജിത്ത് ഫറോക്ക്, ചിത്തിര സജിൻ എന്നിവർ അവതാരകരായിരുന്ന പരിപാടിക്ക് ട്രെഷറർ മുസ്തഫ കുന്നുമ്മൽ, കാലിക്കറ്റ് കമ്മ്യൂണിറ്റി ബഹ്‌റൈൻ-പവിഴ ദ്വീപിലെ കോഴിക്കോട്ടുകാർ എക്സിക്യൂട്ടീവ് കമ്മിറ്റിഭാരവാഹികൾ, അംഗങ്ങൾ, വനിതാ വിഭാഗം എക്സിക്യൂട്ടീവ് അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി.
aa