മെയ് ക്യൂൻ വിവാദങ്ങൾക്ക് വിരാമം; കീരീടം സമ്മാനിച്ച് ഇന്ത്യൻ ക്ലബ്ബ്
മനാമ
വിവാദങ്ങൾക്ക് ഒടുവിൽ മെയ് ക്യൂൻ വിജയിക്ക് കിരീടം സമ്മാനിച്ച് ബഹ്റൈൻ ഇന്ത്യൻ ക്ലബ്ബ്. മത്സരത്തിന് ശേഷം മാർക്ക് കൂട്ടിയതിലുണ്ടായ പിഴവ് കാരണം ഒന്നാം സ്ഥാനം നേടിയ മത്സരാർത്ഥിയെ പിന്നീട് മാറ്റി മൂന്നാ സ്ഥാനം നേടിയ മത്സരാർത്ഥിയെ വിജയിയായി നേരത്തേ ക്ലബ്ബ് അധികൃതർ പ്രഖ്യാപ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ബഹ്റൈനിലെ ഇംഗ്ലീഷ് ടാംബ്ലോയിഡ് പത്രത്തിൽ വന്ന വാർത്തകൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ഇന്ത്യൻ ക്ലബ്ബ് പ്രസിഡണ്ട് കാഷ്യസ് പെരേര വാർത്താകുറിപ്പിലൂടെ വ്യക്തമാക്കി.
ആസ്ട്രൽ കുട്ടിൻഹയാണ് നിലവിൽ മെയ് ക്യൂനായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഇഷിക പ്രദീപ് രണ്ടാം സ്ഥാനവും, നേരത്തേ ഒന്നാം സ്ഥാനം നേടിയ മേരി ആനിൻ ജേക്കബ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഇവർക്കുള്ള സമ്മാനദാനവും നടന്നു.
aa