ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ച് "നമ്മൾ ചാവക്കാട്ടുക്കാർ" ബഹ്‌റൈൻ ചാപ്റ്റർ

നമ്മൾ ചാവക്കാട്ടുക്കാർ ഒരാഗോള സൗഹൃദ കൂട്ട് ബഹ്‌റൈൻ ചാപ്റ്റർ വിദ്യാഭ്യാസ മേഖലയിൽ ഉന്നത പരീക്ഷകളിൽ വിജയം കൈവരിച്ച വിദ്യാർത്ഥികളെ ആദരിച്ചു. പ്രോഗ്രാം കൺവീനർ ഷുഹൈബ് സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡന്റ് ഫിറോസ് തിരുവത്ര അധ്യക്ഷത വഹിച്ചു. ബഹ്റൈനിലെ ലോറൽസ് അക്കാഡമി മാനേജിങ് ഡയറക്ടറുമായ അഡ്വ ജലീൽ അബ്ദുള്ള ഉത്ഘാടനം നിർവഹിച്ചു.
ചടങ്ങിൽ ഗ്ലോബൽ കോർഡിനേറ്റർ യുസുഫ് അലി, ലേഡീസ് വിംഗ് പ്രതിനിധി ആബിദ സുഹൈൽ, ഫൈസൽ ക്ലാസ്സിക്, ദിവാകരൻ എന്നിവർ ആശംസകൾ നേർന്നു. നൗഷാദ് അമ്മാനാത്ത് നന്ദി രേഖപ്പെടുത്തി. പരിപാടികൾക്ക് അബ്ദുൽ റാഫി, ഷാജഹാൻ, ഷഫീഖ്, അഭിലാഷ്, ശിവ, സുഹൈൽ, റാഫി എന്നിവർ നേതൃത്വം നൽകി.
aaa