ബഹ്റൈനിൽ അടുത്തയാഴ്ച്ച മുതൽ മദ്ധ്യാഹ്ന വിശ്രമനിയമം

മനാമ
ബഹ്റൈനിൽ ചൂട് കനക്കുന്നു. നാളെ നാൽപ്പത്തിയഞ്ച് ഡിഗ്രീയിലേയ്ക്ക് ചൂട് എത്തുമെന്നാണ് കാലാവസ്ഥ വിദഗ്ധർ പ്രവചിക്കുന്നത്. കനത്ത ചൂട് കണക്കിലെടുത്ത് അടുത്തയാഴ്ച്ച മുതൽ രാജ്യത്ത് മധ്യാഹ്ന വിശ്രമം അനുവദിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ഉച്ചയ്ക്ക് 12 മണി മുതൽ നാല് മണി വരെയാണ് പുറം ജോലികൾക്ക് ഈ നേരത്ത് വിലക്ക് ഏർപ്പെടുത്തുക. ജൂലൈ, ആഗസ്ത് മാസങ്ങളിലായിരിക്കും ഈ നിയമം പ്രാബല്യത്തിൽ വരുന്നത്. കടുത്ത ചൂട് കാരണമുണ്ടാകുന്ന അഗ്നിബാധകളും ഈ വർഷം ബഹ്റൈനിൽ വർദ്ധിച്ചിട്ടുണ്ട്. മനാമ സൂഖിലെ അപകടത്തിൽ മൂന്ന് പേർക്ക് ജീവൻ നഷ്ടമായിരുന്നു. വാഹനമോടിക്കുന്നവരും ഏറെ ജാഗ്രത പുലർത്തണമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
aa